തെരഞ്ഞെടുപ്പ് കമീഷന്റെ വാർത്താസമ്മേളനം നാളെ

Election Commission press conference tomorrow

 

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെ രാഹുൽ ഗാന്ധി ഗുരുതരമായ വോട്ട് അട്ടിമറി വെളിപ്പെടുത്തൽ നടത്തിയതിന് ഒമ്പത് ദിവസങ്ങൾക്ക് ശേഷം വാർത്താസമ്മേളനവുമായി തെരഞ്ഞെടുപ്പ് കമീഷൻ. നാളെ വൈകിട്ട് മൂന്നിനാണ് വാർത്തസമ്മേളനം നടക്കുക. ബിഹാർ തെരഞ്ഞെടുപ്പും നാളെ പ്രഖ്യാപിച്ചേക്കും.

ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് കർണാടകയിലെ മഹാദേവപുരയിലെ ലക്ഷക്കണക്കിന് വോട്ട് അട്ടിമറിയുടെ വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ വലിയ പിന്തുണ രാഹുൽ ഗാന്ധിക്ക് രാജ്യ വ്യാപകമായി ലഭിച്ചിരുന്നു. ഇതിനുപിന്നാലെ രാജ്യവാപകയമായി റാലി പ്രഖ്യാപിക്കുകയും ഈ ക്യാമ്പയ്നുമായി മുന്നോട്ട് പോകാനും കോൺഗ്രസ് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം രാഹുൽ ഉയർത്തിയ വോട്ട് അട്ടിമറി വെളിപ്പെടുത്തലിന് വലിയ പിന്തുണ ലഭിച്ചതോടെയാണ് തെരഞ്ഞെടുപ്പ് കമീഷൻ വാർത്താസമ്മേളനവുമായി രംഗത്ത് വന്നിരിക്കുന്നത്.

നേരത്തെ ബിഹാറിൽ 65 ലക്ഷത്തോളം പേരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ സുപ്രിം കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഈ വിഷയത്തിലും നാളെ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *