സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിക്കാൻ സാധ്യത

Electricity rates are likely to increase in the state

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ആഭ്യന്തര ഉത്പാദനം കുറഞ്ഞത് പ്രതിസന്ധിയായി. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 70 ശതമാനം വൈദ്യുതി പുറത്തുനിന്നാണ് വാങ്ങുന്നത്.‌

 

നിരക്ക് എപ്പോൾ വർധിപ്പിക്കുമെന്ന് സർക്കാർ തീരുമാനിച്ചിട്ടില്ല. റെഗുലേറ്ററി കമ്മീഷനും, കെഎസ്ഇബിയും ചർച്ച നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *