ജനങ്ങൾക്ക് ഇരുട്ടടി, വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി; നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമീഷന്‍ ചെയർമാൻ ടി.കെ ജോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.
ഈ സാമ്പത്തിക വർഷം യൂണിറ്റിന് 41 പൈസ വർധിപ്പിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതിൽ എത്ര പൈസ വരെ റഗുലേറ്ററി കമീഷന്‍ അംഗീകരിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് എത്ര ശതമാനം വർധനവാണ് നടപ്പാക്കുക എന്ന അറിയാൻ കഴിയൂ.
നിലവിലുള്ള നിരക്ക് ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏപ്രിലിൽ നിരക്ക് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ, പല കാര്യങ്ങൾ കൊണ്ട് റഗുലേറ്ററി കമീഷന്‍ നീട്ടി വെക്കുകയായിരുന്നു.