അര്‍ജന്റീനയുടെ രക്ഷകനായി എമിലിയാനോ മാര്‍ട്ടിനസ്! പെനാല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ കീഴടക്കി മെസിപ്പട
സെമിയില്‍ അര്‍ജന്റീന-ക്രൊയേഷ്യ പോര്
ദോഹ: ആവേശക്കൊടുമുടിയേറിയ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അര്‍ജന്റീന സെമി ഫൈനലില്‍ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.
നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്‌ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.
ആദ്യവസാനം ആവേശം നിറഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും രണ്ട് ഗോള്‍ വീതം അടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിന് വഴി മാറുകയായിരുന്നു. അര്‍ജന്റീന ജയമുറപ്പിച്ച ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ വീണു കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തിയത്. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതര്‍ലന്‍ഡ്സ് രണ്ട് മിനുറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഇരു ടീമുകളും 2-2ന് സമനില പാലിക്കുകയായിരുന്നു. മഞ്ഞക്കാര്‍ഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശമായി.
ആദ്യ പകുതിയില്‍ മൊളീനയും രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോള്‍ നേടിയത്. പരുക്കന്‍ അടവുകള്‍ കയ്യാങ്കളി വരെ എത്തിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ അവസാന നിമിഷം നേടിയ സമനില ഗോളാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീട്ടാന്‍ നെതര്‍ലന്‍ഡ്‌സിന് വഴി ഒരുക്കിയത്. ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ അര്‍ജന്റീന ബോക്‌സില്‍ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ആയുസ് നീട്ടിയെടുത്തത്. രണ്ടാം പകുതിയില്‍ 73ാം മിനുട്ടിലാണ് മെസ്സി പെനാല്‍ട്ടിയിലൂടെ ഗോളടിച്ചത്. അക്യൂനയെ ബംഫ്രിസ് വീഴ്‌ത്തിയതിനാണ് പെനാല്‍ട്ടി ലഭിച്ചത്. 38ാം മിനുട്ടില്‍ നായകന്‍ ലയണല്‍ മെസ്സിയുടെ പാസിലാണ് മൊളീന വലകുലുക്കിയത്. മത്സരത്തില്‍ ഇരുടീമുകളും പ്രതിരോധത്തില്‍ ഊന്നിയാണ് കളിച്ചിരുന്നത്. എന്നാല്‍ മെസ്സിയുടെ ഇടപെടല്‍ മത്സരത്തിന്റെ ഗതി മാറ്റുകയായിരുന്നു. ഗോളി നോപ്പെര്‍ട്ടിനും ബ്ലിന്‍ഡിനുമിടയിലൂടെ മൊളീന പന്ത് വലയിലെത്തിച്ചു.
അതിനിടെ, മത്സരത്തില്‍ തുടര്‍ച്ചയായ മിനുട്ടുകളില്‍ മൂന്നു താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു. 43ാം ജൂറിന്‍ ടിംബെര്‍, 44ാം മിനുട്ടില്‍ മാര്‍കസ് അക്യൂന, 45ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ റൊമേരേ എന്നിവരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. റൊമേരോക്ക് മഞ്ഞക്കാര്‍ഡ് കിട്ടിയത് പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു. ശേഷം 48ാം മിനുട്ടില്‍ നെതര്‍ലന്‍ഡ് സബ് സ്ട്രൈക്കര്‍ വോട്ട് വേഗ്ഹോസ്റ്റും മഞ്ഞക്കാര്‍ഡ് നേരിട്ടു. 76ാം മിനുട്ടില്‍ ഇരുടീമിലെയും ഓരോ താരങ്ങള്‍ കൂടി മഞ്ഞക്കാര്‍ഡ് വാങ്ങി. ലിസാന്‍ഡ്രോ മാര്‍ടിനെസും ഡിപേയുമാണ് നടപടി ഏറ്റുവാങ്ങിയത്.
50ാം മിനുട്ടില്‍ മിസ്സ് പാസില്‍ നിന്ന് ലഭിച്ച പന്ത് ഡെ പോള്‍ മെസ്സിക്ക് മുമ്ബിലായി ഡച്ച് പോസ്റ്റിലേക്ക് അടിച്ചെങ്കിലും നോപ്പെര്‍ട്ട് കൈവശപ്പെടുത്തി. 63ാം മിനുട്ടില്‍ മെസ്സിയെടുത്ത ഫ്രീകിക്ക് ഡച്ച് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. അതേസമയം, 59ാം മിനുട്ട് വരെ നെതര്‍ലന്‍ഡ്സ് എതിര്‍ടീമിന്റെ ബോക്സില്‍ ഒരു ഷോട്ട് പോലും ഉതിര്‍ത്തിട്ടില്ല.
ലയണല്‍ മെസ്സിയുടെ രണ്ടാം ഗോളോടെ അര്‍ജന്റീന അനായാസം ജയിച്ചു കയറുമെന്ന പ്രതീതി നിലനില്‍ക്കെയാണ് നെതര്‍ലന്‍ഡ്‌സ് ഒരു ഗോള്‍ മടക്കിയത്. 83ാം മിനിറ്റില്‍ പകരക്കാരന്‍ താരം വൗട്ട് വെര്‍ഗ്‌ഹോസ്റ്റാണ് ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്തുനിന്ന് മറ്റൊരു പകരക്കാരന്‍ താരം സ്റ്റീവന്‍ ബെര്‍ഗ്യൂസ് ഉയര്‍ത്തിവിട്ട തകര്‍പ്പന്‍ ക്രോസിലേക്ക് ഉയര്‍ന്നുചാടി തലവച്ച വെര്‍ഗ്‌ഹോസ്റ്റ്, പന്തിന് ഗോളിലേക്കു വഴികാട്ടി.
73ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്നാണ് സൂപ്പര്‍താരം ലയണല്‍ മെസ്സി അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടിയത്. പെനല്‍റ്റി ബോക്‌സിനുള്ളില്‍ അര്‍ജന്റീന താരം മാര്‍ക്കോസ് അക്യൂനയെ ഡെന്‍സല്‍ ഡംഫ്രിസ് വീഴ്‌ത്തിയതിനായിരുന്നു പെനല്‍റ്റി. അര്‍ജന്റീനയുടെ ആദ്യ ഗോള്‍ നഹുവേല്‍ മൊളീന നേടി. രണ്ടാം ഗോള്‍ നേടിയ ലയണല്‍ മെസ്സിയാണ് ആദ്യ ഗോളിനു വഴിയൊരുക്കിയത്.
നെതര്‍ലന്‍ഡ്‌സ് ബോക്‌സിലേക്ക് അര്‍ജന്റീന നടത്തിയ മുന്നേറ്റം ഫൗളിലും പെനല്‍റ്റിയിലും കലാശിച്ചതോടെയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോളിനു വഴിയൊരുങ്ങിയത്. ഇടതുവിങ്ങില്‍ പന്തുമായി മുന്നേറിയ മാര്‍ക്കോസ് അക്യൂന, നെതര്‍ലന്‍ഡ്‌സ് ബോക്‌സിനുള്ളിലേക്ക് കടക്കുമ്ബോള്‍ തടയാനെത്തിയ ഡെന്‍സല്‍ ഡംഫ്രിസിന്റെ കാലില്‍ത്തട്ടി താഴെ വീണു. യാതൊരു സംശയവും കൂടാതെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. അര്‍ജന്റീനയ്ക്കായി കിക്കെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സി അനായാസം ലക്ഷ്യം കണ്ടു.
ആദ്യപകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ നെതര്‍ലന്‍ഡ്‌സ്, രണ്ടു മാറ്റങ്ങളുമായാണ് രണ്ടാം പകുതി ആരംഭിച്ചത്. സ്റ്റീവന്‍ ബെര്‍ഗ്‌വിനു പകരം സ്റ്റീവന്‍ ബെര്‍ഗ്യൂസും മാര്‍ട്ടിന്‍ ഡി റൂണിനു പകരം കൂപ്‌മെയ്‌നേഴ്‌സും കളത്തിലിറങ്ങി.