ഫി​ബ ബാ​സ്ക​റ്റ്ബാ​ൾ യോ​ഗ്യ​ത ഖ​ത്ത​ർ -ഇ​ന്ത്യ മ​ത്സ​രം വെ​ള്ളി​യാ​ഴ്ച

ദോ​ഹ: ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2027ലെ ​ഫി​ബ ബാ​സ്ക​റ്റ് ബാ​ൾ ലോ​ക​ക​പ്പി​നു​ള്ള ര​ണ്ടാം യോ​ഗ്യ​താ വി​ൻ​ഡോ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ഖ​ത്ത​ർ ഇ​ന്ത്യ​യെ നേ​രി​ടും.

ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​കും. തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച ഖ​ത്ത​ർ-​സൗ​ദി അ​റേ​ബ്യ യോ​ഗ്യ​ത മ​ത്സ​ര​വും ഇ​ന്ത്യ- ലെ​ബ​ന​ൻ മ​ത്സ​ര​വും ന​ട​ക്കും. നി​ർ​ണാ​യ​ക​മാ​യ ര​ണ്ടാം വി​ൻ​ഡോ യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ, നി​ല​വി​ൽ ഗ്രൂ​പ്പ് ഡി​യി​ൽ സൗ​ദി അ​റേ​ബ്യ​യാ​ണ് നാ​ല് പോ​യ​ന്റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

മൂ​ന്ന് പോ​യ​ന്റു​മാ​യി ഖ​ത്ത​റും ലെ​ബ​നാ​നും ഒ​പ്പ​മാ​ണ്. അ​തേ​സ​മ​യം ഇ​ന്ത്യ ര​ണ്ട് പോ​യ​ന്റു​മാ​യി ഏ​റ്റ​വും പി​റ​കി​ലാ​ണു​ള്ള​ത്. ഏ​ഷ്യ​ൻ, ഓ​ഷ്യാ​നി​യ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 16 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി മു​ഖ്യ പ​രി​ശീ​ല​ക​ൻ ഹ​കാ​ൻ ഡെ​മി​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ ബാ​സ്ക​റ്റ് ബാ​ൾ ടീം ​തു​ർ​ക്കി​യ​യി​ൽ വി​ദേ​ശ പ​രി​ശീ​ല​ന ക്യാ​മ്പ് പൂ​ർ​ത്തി​യാ​ക്കി മി​ക​ച്ച ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്.