ചലചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു
നിരവധി ചിത്രങ്ങളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ ഹരീഷ് പേങ്ങന്‍(49) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മെയ് ആദ്യ വാരം വയറുവേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കരള്‍ രോഗമാണെന്ന് തിരിച്ചറിയുകയായിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരൾ ദാനം ചെയ്യാൻ തയ്യാറായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ചികിത്സാ സഹായത്തിനുള്ള അഭ്യർത്ഥനയുമായി സുഹൃത്തുക്കൾ രംഗത്തിറങ്ങിയത്.
വയറ്റില്‍ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നും അത് കുറഞ്ഞാല്‍ മാത്രമേ ഓപ്പറേഷന്‍ നടത്താനാകൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. സര്‍ജറിക്കായി 21 ലക്ഷം രൂപ ചിലവാണ് പ്രതീക്ഷിച്ചത്. അതു കഴിഞ്ഞുള്ള ചിലവും കോംപ്ലിക്കേഷന്‍സ് ഉണ്ടായാലുള്ള സാധ്യത കൂടി കണക്കിലെടുത്ത് 30 ലക്ഷമാണ് ചികിത്സക്കായി ഡോക്ടര്‍മാര്‍ നിർദേശിച്ചിരുന്നത്. ഈ സ്വരൂപിക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു സൃഹൃത്തുക്കളും ബന്ധുക്കളും.
മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ച് പ്രേക്ഷക മനസിൽ ഇടം നേടിയ കലാകാരനാണ്.
Pingback: ‘വേര്‍പിരിയല്‍ ഒട്ടും എളുപ്പമായിരുന്നില്ല...ashish wedding