അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായി; 58.34 ശതമാനം പോളിങ്

Final Round of Voting Completed; 58.34 percent polling

 

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പും പൂർത്തിയായി. വൈകീട്ട് അഞ്ച് വരെ 58.34 ശതമാനം പോളിങ് രേഖപ്പെടുത്തി.

ഏറ്റവും കുറവ് പോളിങ് ബിഹാറിലാണ്, 48.86 ശതമാനം. 69.89 ശതമാനവുമായി പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ്.

ഛണ്ഡീഗഢ് – 62.80, ഹിമാചൽ പ്രദേശ് – 66.56, ജാർഖണ്ഡ് – 67.95, ഒഡീഷ – 62.46, പഞ്ചാബ് – 55 .20, ഉത്തർപ്രദേശ് – 54. 00 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വോട്ടുനില.

വോട്ടെടുപ്പിനിടെ ബംഗാളിലെ സന്ദേശ്ഖാലിയിലും സൗത്ത് 24 പർഗാനസിലും സംഘർഷമുണ്ടായി. യു.പിയിൽ വോട്ടെടുപ്പ് ദിനം ബി.ജെ.പി പ്രചാരണം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *