ഒടുവിൽ കണ്ടു ആ പഴയ യുനൈറ്റഡിനെ; തരിപ്പണമായി ആഴ്സനൽ

പ്രീമിയർലീഗിൽ യൂനൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സനലിനെ വീഴ്ത്തിയത്
ലണ്ടൻ: പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ് മികച്ച കളി കെട്ടഴിച്ചപ്പോൾ ലീഗ് ലീഡേഴ്സ് ആർസനലിന് തിരിച്ചടി. കളി തീരാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കേ മാത്യാസ് കുഞ്ഞ നേടിയ ഗോളിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ആഴ്സനലിന്റെ കഥ കഴിഞ്ഞു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് യുനൈറ്റഡ് വിജയം.
ആഴ്സനലിന്റെ തട്ടകത്തിലായിരുന്നു മത്സരം. പുതിയ പരിശീലകൻ മൈക്കൽ കാരിക്കിനു കീഴിൽ കളിക്കുന്ന യുനൈറ്റഡ് ഫെർഗൂസൻ കാലത്തെ യുനൈറ്റഡിനെ അനുസ്മരിപ്പിക്കുന്ന പ്രകടമാണ് നടത്തിയത്. പിന്നിൽ പോയപ്പോയെല്ലാം പൊരുതിക്കയറാൻ മടിക്കാതിരുന്ന യുനൈറ്റഡിനോട് പിടിച്ചുനിൽക്കാൻ പലപ്പോഴും ആർട്ടേറ്റയുടെ താരങ്ങൾ പണിപ്പെട്ടു. ആദ്യ ഗോൾ വഴങ്ങിയത് യുനൈറ്റഡായിരുന്നു.
സെറ്റ് പീസ് ഗോളുകളിൽ ശ്രദ്ധിക്കുന്നു ആഴ്സനലിന്റെ അടവുകളിൽ കുടുങ്ങി യുനൈറ്റഡ് ഡിഫൻഡർ ലിസാൻഡ്രോ മാർട്ടിനസ് സെൽഫ് ഗോൾ വഴങ്ങുകയായിരുന്നു. 29ാം മിനിറ്റിലായിരുന്നു ഗോൾ. 37 മിനിറ്റിൽ ബ്രയാൻ എംബ്യൂമോയുടെ തകർപ്പൻ ഫിനിഷിൽ യുനൈറ്റഡ് ഒപ്പമെത്തി. ഇടവേളക്കുശേഷം പാട്രിക് ഡൊർഗുവിലൂടെ യുനൈറ്റഡ് ലീഡ് നേടി. സ്വന്തം മുറ്റത്ത് എട്ടു മത്സരങ്ങൾ തോൽവിയറിയാതെ കളിക്കുന്ന ആഴ്സനൽ അവസാന ഘട്ടത്തിൽ ഉണർന്നു കളിച്ചു. ഇതിനു ഫലവുമുണ്ടായി.
84ാം മിനിറ്റിൽമൈക്കൽ മെറീനോയിലൂടെ ആഴ്സണൽ സമനില പിടിച്ചു. വിജയത്തിന് ആഴ്സണൽ ആഞ്ഞു ശ്രമിക്കുന്നതിനിടെയാണ് കുഞ്ഞയുടെ ഗോളിൽ യുനൈറ്റഡ് വിജയമുറപ്പിക്കുന്നത്. മാഞ്ചസ്റ്റർസിറ്റിയെയും ആഴ്സനലിനെയും വീഴ്ത്തി ഫോമിലേക്ക് ഉയർന്ന യുനൈറ്റഡ് പഴയകാല ഫോം തുടരുമോ എന്നതാണ് ആരോധകർ ഉറ്റു നോക്കുന്നത്.
പ്രീമിയർ ലീഗ് കിരീടം ഇതുവരെ നേടാത്ത ആഴ്സനലിന് ഇക്കുറി മികച്ച സാധ്യതയാണുണ്ടായിരുന്നത്. എന്നാൽ, യുനൈറ്റഡിനോടും തോറ്റതോടെ ലീഡ് വെറും നാല് പോയന്റായി കുറഞ്ഞത് തിരിച്ചടിയായി. 23 കളികളിൽ 50 പോയന്റാണ് ആഴ്സണനിലുള്ളത്. 46വീതം പോയന്റുമായി മാഞ്ചസ്റ്റർസിറ്റിയും ആഴ്സറ്റർവില്ലയുമായി തൊട്ടുടത്ത സ്ഥാനങ്ങളിൽ. മറ്റു കളികളിൽ നോട്ടിങ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത രണ്ടുഗോളിന് ബ്രെന്റ്ഫോഡിനെയും ഇതേ സ്കോറിൽ ആഴ്സ്റ്റൻ വില്ല ന്യൂകാസിൽ യുനൈറ്റഡിനെയും തോൽപിച്ചു. ചെൽസി ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് ക്രിസ്റ്റൽപാലസിനെയും തോൽപിച്ചു.
