കോഴിക്കോട് പടക്കം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം


കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായത് എന്നാണ് വിവരം. വീട്ടുടമസ്ഥൻ രാഹുലും ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവായ രാഹുലുമാണ് മരിച്ചത്. വീടിനകത്ത് ഉണ്ടായിരുന്ന ഷിനി, ഭർത്താവ് വിഷ്ണു എന്നിവർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീടിന് സ്ഫോടനത്തിൽ കേടുപാടുണ്ടായി. ഉഗ്രശബ്ദത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വിവരം.

കഴിഞ്ഞ അഞ്ചു മാസമായി ഇവിടെ വാടകക്ക് താമസിച്ച് വരികയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടതെന്ന് നാട്ടുകാർ പറയുന്നത്. സംഭവസ്ഥലത്തുനിന്ന് ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീട്ടിനുള്ളിൽ വെടിമരുന്ന് സൂക്ഷിച്ചിരുന്നതായും സംശയിക്കുന്നുണ്ട്. വിഷു ആഘോഷത്തിന്റെ ഭാഗമായി വീട് വാടകക്കെടുത്ത് പടക്ക നിർമാണം നടത്തുകായായിരുന്നു എന്നാണ് വിവരം. ഇങ്ങനെയൊരു പടക്കനിർമാണം ഇവിടെ നടക്കുന്നതായി പ്രദേശവാസികൾക്ക് അറിയിന്ന് പ്രദേശവാസികൾ പ്രതികരിച്ചു.