പെരിയാറിലെ മത്സ്യക്കുരുതി; ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചു

Periyar

കൊച്ചി: പെരിയാറിലെ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. റിപ്പോർട്ട് സംബന്ധിച്ച് ഉന്നതയോഗം ചേർന്നശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതിനിടെ പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കുന്നതായി കണ്ടെത്തിയ കമ്പനികൾക്ക് പി.സി.ബി ഇന്ന് നോട്ടീസ് നൽകും.Periyar

വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഫോർട്ട് കൊച്ചി സബ് കളക്ടറുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നലെ ജില്ലാ കലക്ടർക്ക് കൈമാറിയിരുന്നു. റിപ്പോർട്ട്, കലക്ടർ ചീഫ് സെക്രട്ടറിക്കും, ഫിഷറീസ് – പരിസ്ഥിതി – ജല വകുപ്പ് സെക്രട്ടറിമാർക്കും സമർപ്പിച്ചു. വിവിധ റിപ്പോർട്ടുകളിലെ വൈരുദ്ധ്യം പുറത്തുവന്ന സാഹചര്യത്തിൽ റിപ്പോർട്ട് സംബന്ധിച്ച് ഉന്നത യോഗം ചേർന്നശേഷമായിരിക്കും തുടർനടപടികൾ. അതിനിടെ രണ്ട് കമ്പനികൾ പെരിയാറിലേക്ക് മാലിന്യം ഒഴുക്കുന്നതായി പിസിബി കണ്ടെത്തി. സൾഫർ അംശം പെരിയാറിലേക്ക് ഒഴുക്കിയ എ കെ കെമിക്കൽസ് എന്ന കമ്പനി പൂട്ടാൻ പൊലൂഷൻ കൺട്രോൾ ബോർഡ് ഇന്ന് നോട്ടീസ് നൽകും.

പെരിയാറിലെ നിരീക്ഷണ ക്യാമറകളും വായുജല മലിനീകരണ തോത് അറിയിക്കാനുള്ള സംവിധാനവും പ്രവർത്തനക്ഷമല്ലെന്ന് ആരോപിച് കോൺഗ്രസ് ഇന്നും പ്രതിഷേധിച്ചു. ഏലൂരിലെ മോണിറ്റർ ബോർഡിനു മുന്നിൽ റീത്ത് വെച്ച ശേഷം കോൺഗ്രസ് കൗൺസിലർമാർ പിസിബി ഉദ്യോഗസ്ഥരെ ഉപരോധിച്ചു.

നേരത്തെ സബ് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ, പെരിയാറിൽ രാസ മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പിസിബി.

Leave a Reply

Your email address will not be published. Required fields are marked *