സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും നിലവിൽ സർവീസിൽ തുടരുന്ന അധ്യാപകരെയും ആദരിച്ച് കൊടിയത്തൂർ പഞ്ചായത്തിലെ പതിനാലാം വാർഡ്.

കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാർഡിലെ സർവീസിൽ നിന്ന് വിരമിച്ച അധ്യാപകരെയും നിലവിൽ സർവീസിൽ തുടരുന്ന അധ്യാപകരെയും വാർഡ് മെമ്പർ കെ ജി സീനത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.(Fourteenth Ward of Kodiathur Panchayat honoring retired teachers and teachers who are currently in service.) ആദരിക്കൽ ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻറെ നല്ല പൗരന്മാരെ വാർത്തെടുക്കുന്ന ശില്പികളാണ് അധ്യാപകർ എന്നും വർത്തമാന കാലത്ത് നല്ല സമൂഹത്തെ വാർത്തെടുക്കാൻ അധ്യാപകരുടെ ദൗത്യം കൂടുതൽ പ്രസക്തമാണെന്നും ദിവ്യ ഷിബു പറഞ്ഞു. ചടങ്ങിൽ വാർഡ് മെമ്പർ കെ ജി സീനത്ത് അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കുടിയത്തൂർ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷാ ചേലപ്പുറത്ത്, സത്താർ കൊളക്കാടന്‍, വൈത്തല അബൂബക്കർ , കെ.ടി അബ്ദുൽ ഹമീദ്, സലാം ചാലിൽ, അബ്ദു റഹ്മാൻ മദനി, ഷൈജു എ.പി എന്നിവർ സംസാരിച്ചു . കെ.സി അൻവർ സ്വാഗതവും ഹനീഫ കെ പി നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *