ഫ്രണ്ട്‌സ്, അക്ഷയ കേന്ദ്രങ്ങൾ വഴി ഇനി വൈദ്യുതി ബിൽ സ്വീകരിക്കില്ല: കെ.എസ്.ഇ.ബി

 

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ, ഫ്രണ്ട്‌സ് എന്നിവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ.എസ്.ഇ.ബി നിർത്തി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ.എസ്.ഇ.ബി അക്കൗണ്ടിലേക്ക് യഥാസമയം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈദ്യുതിബിൽ തുക കെ.എസ്.ഇ.ബിയുടെ അക്കൗണ്ടിലെത്താൻ കാലതാമസമുണ്ടാകുന്നത് കാരണം ഉപഭോക്താക്കൾക്ക് നേരിട്ട ബുദ്ധിമുട്ടുകളും അത് സംബന്ധിച്ച പരാതികളും കണക്കിലെടുത്തതാണ് നടപടി.

നിലവിൽ 70 ശതമാനത്തോളം ഉപഭോക്താക്കളും ഓൺലൈൻ മാർഗങ്ങളിലൂടെയാണ് വൈദ്യുതി ബില്ലടയ്ക്കുന്നത്. അധികച്ചെലവേതുമില്ലാതെ തികച്ചും അനായാസം വൈദ്യുതി ബിൽ അടയ്ക്കാനുള്ള നിരവധി ഓൺലൈൻ മാർഗങ്ങൾ കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. സെക്ഷൻ ഓഫീസിലെ ക്യാഷ് കൗണ്ടർ വഴിയും പണമടയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *