മൊട്ടുസൂചി മുതല്‍ കാര്‍ വരെ ഓണ്‍ലൈനായി, മദ്യം ഓണ്‍ലൈനായി നല്‍കുന്നതില്‍ തെറ്റില്ല: ബെവ്‌കോ എംഡി അര്‍ഷിത അട്ടല്ലൂരി

From needle to car, there is nothing wrong with providing liquor online: Bevco MD Arshita Attaluri

 

തിരുവനന്തപുരം: ബെവ്‌കോ ഔട്ട്‌ലെറ്റിലെ തിരക്ക് കുറയ്ക്കാനും വരുമാനം കൂട്ടാനും വേണ്ടിയാണ് മദ്യം ഓണ്‍ലൈന്‍ ആയി നല്‍കാനുള്ള ശുപാര്‍ശയ്ക്ക് പിന്നിലെന്ന് ബെവ്‌കോ എംഡി അര്‍ഷിത അട്ടല്ലൂരി മീഡിയ വണ്ണിനോട്.

മൊട്ടുസൂചി മുതല്‍ സ്വര്‍ണ്ണം വരെ ഓണ്‍ലൈനില്‍ ലഭിക്കുന്നുണ്ട്. മദ്യം ഓണ്‍ലൈനില്‍ നല്‍കുന്നതില്‍ തെറ്റില്ല. ആവശ്യമുള്ളവര്‍ മാത്രമേ മദ്യം വാങ്ങുകയുള്ളൂ. ബവ്‌കോയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

‘ഇതില്‍ ഒരു തരത്തിലുള്ള നെഗറ്റീവിറ്റിയും ഇല്ല. എല്ലാ സുരക്ഷയും ഉറപ്പാക്കിയാണ് ബെവ്‌കോ ഇത് ചെയ്യുക. വീട്ടിലേക്ക് എത്തിക്കുമ്പോള്‍ വാങ്ങുന്ന ആളിന്റെ വയസ് കാണിക്കുന്ന രേഖകള്‍ നോക്കിയ ശേഷം മാത്രമെ നല്‍കുകയുള്ളൂ. ഇപ്പോഴത്തെ അവസ്ഥയിലൂടെ തന്നെയാണ് മുന്നോട്ട് പോവുക. ഓണ്‍ലൈനായി നല്‍കുന്നത് കൊണ്ട് കൂടുതല്‍ ആളുകളോ കുട്ടികളോ ഉപയോഗിക്കില്ല,’ അര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *