ജി. എൽ. പി. സ്കൂൾ കിഴുപറമ്പിൽ “ഷീ” ടോയ്ലെറ്റിന് തറക്കല്ലിട്ടു.

ജി. എൽ. പി. സ്കൂൾ കിഴുപറമ്പിൽ “ഷീ” ടോയ്ലെറ്റിന് തറക്കല്ലിട്ടു. അരീക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം ആരംഭിച്ച വിദ്യാർത്ഥിനി സൗഹൃദ ടോയ്ലെറ്റിന്റെ (ഷീ ടോയ്ലെറ്റ്) നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് മെമ്പർ രത്നകുമാരി രാമകൃഷ്ണൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ മുഹമ്മദ് എം.എം അധ്യക്ഷനായ ചടങ്ങിൽ പ്രധാന അധ്യാപകൻ തോമസ് അഗസ്റ്റിൻ, പി.ടി.എ പ്രസിഡന്റ് സൈനുദ്ധീൻ, മുഹ്സിൻ കോളക്കോടൻ, അലി കാരങ്ങാടൻ, നിസാം വി, രാമകൃഷണൻ, ആസാദ് എൻ, നിസാം, മുഹമ്മദ് കുട്ടി, അബ്ദുൽ അസീസ്, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *