“ഗണിതം മധുരം”; സൗജന്യ ക്ലാസ്സ് ആരംഭിച്ചു.
എളയൂർ സൗഹൃദ കൂട്ടായ്മ സ്പാർക്ക് എജ്യുക്കേഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ഗണിതം വിഷയത്തിൽ പിന്നോക്കം നിൽക്കുന്ന ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്ക് ഗണിതം മധുര മുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായി നടപ്പിലാക്കുന്ന പദ്ധതിയാണ് “ഗണിതം മധുരം”. Ganitham Madhuram; free training class started
ഉദ്ഘാടനം കാവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് Pv ഉസ്മാൻ നിർവ്വഹിച്ചു. ചടങ്ങിൽ 16-ാംവാർഡ് മെമ്പർ ഷാഹിന മിനി അദ്ധ്യക്ഷത വഹിച്ചു. P. ഹംസ സ്വഗതവും, മെമ്പർമാരായ വി. രാമചന്ദ്രൻ 15-ാം വാർഡ്, ബീനാ ചന്ദ്രൻ 17-ാം വാർഡ്, ദിവ്യ രതീഷ് 13-ാം വാർഡ്, TP മോഹൻ ദാസ് PTA പ്രസിഡൻ്റ് GHss കാവനൂർ, PK അജനാസ് PTA പ്രസിഡൻ്റ് GLPട ചെങ്ങര, ജൗഹർ PTA പ്രസിഡൻ്റ് AMLP പെട്ടിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാബു മഠത്തിൽ നന്ദിയും പറഞ്ഞു. തുടർന്ന് ബാബു നന്ദകുമാർ കുട്ടികൾക്ക് ക്ലാസ് എടുത്തു . പദ്ധതിയിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും എളയൂർ സൗഹൃദകൂട്ടായ്മ പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.