ജോർജിന്‍റെ നാക്കിന് ലൈസൻസില്ല -ഓർത്തഡോക്സ്​ സഭ


കോ​ട്ട​യം: വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​​ൽ പു​രോ​ഹി​ത​ന്മാ​രെ അ​ധി​ക്ഷേ​പി​ച്ച പി.​സി. ജോ​ർ​ജി​ന് നി​ശി​ത വി​മ​ർ​ശ​ന​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ. ജോ​ർ​ജി​ന്‍റെ തോ​ക്കി​ന് മാ​ത്ര​മേ ലൈ​സ​ൻ​സ് ഉ​ള്ളൂ​വെ​ന്നും നാ​ക്കി​ന് ലൈ​സ​ൻ​സി​ല്ലെ​ന്നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​ധ്യ​മ​വി​ഭാ​​ഗം ത​ല​വ​ൻ ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്ക്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു.

ജോ​ർ​ജ്​ വാ​യ തു​റ​ക്കു​ന്ന​ത് ത​ന്നെ ആ​ർ​ക്കെ​ങ്കി​ലു​മെ​തി​രെ മോ​ശ​മാ​യി സം​സാ​രി​ക്കാ​നാ​ണ്. അ​ങ്ങ​നെ ഒ​രാ​ൾ പ​റ​യു​ന്ന​തി​നോ​ട് പ്ര​തി​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മേ​യി​ല്ല. ജ​ന​ങ്ങ​ൾ വി​വേ​ക​മു​ള്ള​വ​രാ​ണ്, അ​വ​ർ ഇ​തെ​ല്ലാം കാ​ണു​ന്നു​ണ്ട്. പി.​സി. ജോ​ർ​ജി​ന്റെ പ​രാ​മ​ർ​ശം വേ​ദ​ന​യു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഫ്.​സി.​ആ​ർ.​എ വി​വാ​ദ​ത്തി​ൽ​നി​ന്ന് ത​ല​യൂ​രാ​ൻ സം​സ്ഥാ​ന ബി.​ജെ.​പി പാ​ടു​പെ​ടു​ന്ന​തി​നി​ടെ പാ​ർ​ട്ടി​യെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ​യും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കിയിരിക്കുകയാണ് പി.​സി. ജോ​ർ​ജ്. എ​ഫ്.​സി.​ആ​ർ.​എ വി​ഷ​യ​ത്തി​ൽ ബി​ഷ​പ്പു​മാ​രെ രൂ​ക്ഷ​ഭാ​ഷ​യി​ൽ ആ​ക്ഷേ​പി​ച്ച ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന പാ​ർ​ട്ടി​ക്ക് ത​ല​വേ​ദ​ന​യാ​യി. ജോ​ർ​ജി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ഓ​ർ​ത്ത​ഡോ​ക്സ്​ സ​ഭ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. 

കു​റ​ച്ചു പി​താ​ക്ക​ന്മാ​ർ കോ​ൺ​ഗ്ര​സ് വ​ര​ണ​മെ​ന്ന അ​ബ​ദ്ധ​വി​ചാ​ര​വു​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ർ ഇ​തി​ന​പ്പു​റ​ത്തെ വ​ർ​ത്ത​മാ​നം പ​റ​യു​മെ​ന്നു​മാ​യി​രു​ന്നു ജോ​ർ​ജി​ന്‍റെ പ്ര​സ്താ​വ​ന. താ​ൻ ഇ​ത് പ​രി​ഗ​ണി​ക്കു​ന്നി​ല്ല, ക്രി​സ്ത്യാ​നി​ക​ളും പ​രി​ഗ​ണി​ക്കി​ല്ല. കു​റ​ച്ചു പി​താ​ക്ക​ന്മാ​ർ എ​ന്ത് ഊ​ള​ത്ത​ര​വും പ​റ​ഞ്ഞു ന​ട​ക്കു​ക​യാ​ണ്. ബി.​ജെ.​പി​യു​ടെ മാ​ന്യ​ത​കൊ​ണ്ടാ​ണ്​ ക്രി​സ്ത്യാ​നി​ക​ളെ ചു​മ​ന്നു​കൊ​ണ്ടു​ന​ട​ക്കു​ന്ന​തെ​ന്നും ജോ​ർ​ജ് പ​റ​ഞ്ഞു.ജോ​ർ​ജി​ന്‍റെ മ​ക​നും പാ​ലാ​യി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷോ​ൺ ജോ​ർ​ജ്​ ഈ ​പ്ര​സ്​​താ​വ​ന​ക്കെ​തി​രെ രം​ഗ​ത്തു​ വ​ന്ന​ത്​ ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്. ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്​ ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന മ​റ്റു​ സ്ഥാ​നാ​ർ​ഥി​ക​ളും.

അ​തി​നി​ടെ എ​ഫ്.​സി.​ആ​ർ.​എ എ​ന്ന വീ​ണു​കി​ട്ടി​യ ആ​യു​ധം ഉ​പേ​ക്ഷി​ക്കാ​ൻ ഇ​രു​മു​ന്ന​ണി​ക​ളും ത​യാ​റാ​കാ​ത്ത​തും ബി.​ജെ.​പി​ക്ക്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി ഭ​യ​ന്ന് മാ​ത്ര​മാ​ണ് ബി​ൽ മാ​റ്റി​വ​ച്ച​തെ​ന്നും ഇ​ര​ട്ടി പ്ര​ഹ​ര​ത്തോ​ടെ തി​രി​കെ വ​രു​മെ​ന്നു​മാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും പ്ര​ചാ​ര​ണം. ബി​ല്ലി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​യാ​ൽ ക്രൈ​സ്ത​വ ഭൂ​രി​പ​ക്ഷ മ​ണ്ഡ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.