ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ സ്വർണ വില

സ്വ‍ർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ തുടരുന്നു. പവന് 42080 രൂപയാണ് വില. ഗ്രാമിന് 5260 രൂപയും. രാജ്യാന്തര വിപണിയിൽ സ്വ‍ർണ വില ഉയർന്നു. ട്രോയ് ഔൺസിന് 1821 ഡോളറിലാണ് സ്വ‍ർണ വില. ഇന്നലെയാണ് സ്വ‍ർണ വില സംസ്ഥാനത്ത് 42,080 രൂപയിൽ എത്തിയത്.

സ്വ‍ർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ തന്നെ തുടരുന്നു. പവന് 42080 രൂപയാണ് വില. ഗ്രാമിന് 5260 രൂപയും. അതേസമയം രാജ്യാന്തര വിപണിയിൽ സ്വ‍ർണ വില ഉയർന്നു. ട്രോയ് ഔൺസിന് 1821 ഡോളറിലാണ് സ്വ‍ർണ വില. ഇന്നലെയാണ് സ്വ‍ർണ വില സംസ്ഥാനത്ത് 42,080 രൂപയിൽ എത്തിയത്.
ഡോളർ കരുത്താർജിച്ചതാണ് സ്വർണത്തിന് പൊടുന്നനെ മങ്ങലേൽക്കാൻ കാരണം. ഗോൾഡ് ഫ്യൂച്ച‍ർ വ്യാപാരത്തിലും ഇടിവുണ്ട്. പണപ്പെരുപ്പത്തിനെതിരെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാ‍ർഗമാണ് സ്വർണമെങ്കിലും നിക്ഷേപക‍ർ ട്രഷറികളിലേക്കുൾപ്പെടെ തിരിഞ്ഞത് സ്വർ‌ണത്തിന് മങ്ങലേൽപ്പിച്ചു.

ഗോൾഡ് ഇടിഫ് വിപണിയിലും ഇടിവുണ്ട്. ഈ വർഷം ഇനി സ്വ‍ർണം പുതിയ റെക്കോർഡുകൾ താണ്ടാൻ ഇടയില്ലെന്നും നെഗറ്റീവ് ട്രെൻഡ് തുടർന്നേക്കാമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി ആറു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലേക്ക് സ്വർണ വില ഇടിഞ്ഞിരുന്നു. എന്നാൽ ദീർഘകാലത്തിൽ സ്വർണം നേട്ടം തരും എന്നതിനാൽ നിക്ഷേപം നടത്താൻ അനുയോജ്യ സമയമാണ്.

വെള്ളി വില
വെള്ളി വിലയിൽ ഇടിവ്. ഒരു ഗ്രാം വെള്ളിക്ക് 73.10 രൂപയാണ് വില. എട്ടു ഗ്രാമിന് 584.20 രൂപയാണ് വില. ഒരു കിലോഗ്രാമിന് 73,100 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 73,500 രൂപയായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *