സ്വർണവില ഇന്നും കുറഞ്ഞു
കോഴിക്കോട്: സ്വർണവിലയിൽ ഇന്നും കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയായി. 41,360 രൂപയായിരുന്നു ഇന്നലലെ. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5150 രൂപയായി.
ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോൾ സ്വർണത്തിന്. ഫെബ്രുവരി രണ്ടിന് ഉണ്ടായിരുന്ന 42,880 രൂപയാണ് ഈമാസത്തെ ഏറ്റവുമുയർന്ന വില. ഇതിൽ നിന്ന് 1680 രൂപയുടെ ഇടിവാണ് ഇതുവരെയുണ്ടായത്.