സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പവന് 45,000 രൂപ കടന്നു. ഒരു പവൻ സ്വർണത്തിന് 45,240 രൂപയായി വില ഉയർന്നു. ഗ്രാമിന് 5655 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,760 രൂപയായിരുന്നു വില.
യുഎസ് ഡോളർ സൂചിക 10 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നതാണ് സ്വർണ വില ഉയരാൻ കാരണം.. 2023 ഡിസംബറിലെ മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിലെ ഗോൾഡ് ഫ്യൂച്ചർ കോൺട്രാക്‌ട് 10 ഗ്രാമിന് 60,224 രൂപയിലാണ്. സ്‌പോട്ട് ഗോൾഡ് വില കഴിഞ്ഞ ദിവസം ഔൺസിന് 1,965 ഡോളറായിരുന്നു. ഈ നിരക്കിൽ നിന്നാണ് കുതിച്ചുയർന്നത്. പ്രധാന ആഗോള കറൻസികൾക്കെതിരെ യുഎസ് ഡോളർ നിരക്ക് ഇടിഞ്ഞതാണ് സ്വർണ്ണ വില ഉയരാൻ കാരണം. യുഎസ് ഉപഭോക്തൃ വില സൂചിക പ്രകാരം ഒക്ടോബറിൽ അടിസ്ഥാന പണപ്പെരുപ്പം കുറഞ്ഞതിനാൽ ഡോളർ സൂചിക 104 ലെവലിന് അടുത്തെത്തിയിരുന്നു. ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്താനുള്ള സാധ്യതയുണ്ട്. ഇതും സ്വർണ വിലയെ ബാധിക്കാം.
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവ് വന്നതും ഡോളർ കരുത്താർജിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വില ഇടിയാൻ കാരണം. നവംബറിൽ കൂടിയും കുറഞ്ഞും സ്വർണ വില ചാഞ്ചാടുകയാണ്. കഴിഞ്ഞ മാസം ഒരു ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 2,000 ഡോളറിന് മുകളിലെത്തിയിരുന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു.
വെള്ളി വില
വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് 79.50 രൂപയും എട്ടു ഗ്രാം വെള്ളിക്ക് 636 രൂപയും ഒരു കിലോഗ്രിമിന് 79,500 രൂപയുമാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 77.70 രൂപയും 10 ഗ്രാം വെള്ളിക്ക് 777 രൂപയുമായിരുന്നു ഇന്നലെ വില. ഒരു കിലോഗ്രാമിന് 77,700 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 78,000 രൂപയായിരുന്നു വില.