സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ
ഏക്കാലത്തെയും ഉയർന്ന് നിരക്കിൽ സംസ്ഥാനത്തെ സ്വർണനിരക്ക്. ചരിത്രലാദ്യമായി സംസ്ഥാന സ്വർണവില 46,000 പിന്നിട്ടു. ഇന്ന് നവംബർ 29ന് രേഖപ്പെടുത്തിയ വൻ വർധനയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് വില യിൽ എത്തിച്ചേർന്നിരിക്കുന്നത്. ഈ വർഷം ഒക്ടോബർ മാസത്തിൽ രേഖപ്പെടുത്തിയ 45,920 രൂപ എന്ന റെക്കോർഡ് വില ഭേദിച്ചാണ് ഇന്ന് നവംബർ 29-ാം തീയതി ചരിത്രത്തിലെ ഏറ്റവും നിരക്കിൽ സംസ്ഥാന സ്വർണവില എത്തിച്ചേർന്നിരിക്കുന്നത്. ചൈനയിൽ പടരുന്ന ശ്വാസകോശ സംബന്ധമായ പനിയും സ്വർണ മാർക്കറ്റിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണവില
ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. ഒരു പവന് ഉയർന്നത് 600 രൂപയും. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,810 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 46,480 രൂപയുമാണ്.