ഉച്ചയ്ക്ക് ശേഷവും കുതിപ്പ്; സ്വർണവില വീണ്ടും വർധിച്ചു

gold

 

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഉച്ചയ്ക്ക് ശേഷവും വർധനവ്. ഗ്രാമിന് 60 രൂപ കൂടി 11,790 രൂപയും പവന് 600 രൂപ കൂടി 94,320 രൂപയിലുമെത്തി.

ബുധനാഴ്ച പവന് 92,040 രൂപയുണ്ടായിരുന്ന സ്വർണവില ഇന്ന് രാവിലെ 1680 രൂപ വർധിച്ച് 93,720 രൂപയിലെത്തുകയായിരുന്നു. ഗ്രാമിന് 210 രൂപ വർധിച്ച് 11,715 രൂപയിലുമെത്തിയിരുന്നു. ഉച്ചയോടെ വീണ്ടും വില ഉയരുന്നതാണ് കണ്ടത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 60 രൂപ വർധിച്ച് 9695 രൂപയായും പവന് 480 രൂപ വർധിച്ച് 77650 രൂപയിലുമെത്തി.

കഴിഞ്ഞ ദിവസവും സ്വർണവില കുറഞ്ഞിരുന്നു. ബുധനാഴ്ച 240 രൂപ കുറഞ്ഞ് 92,040 രൂപയിലെത്തി. ഗ്രാമിന് 11,535 രൂപയിൽ നിന്ന് 30 രൂപ കുറഞ്ഞ് 11,505 രൂപയിലെത്തിയിരുന്നു. എന്നാൽ, ഇതിന് പിന്നാലെ സ്വർണത്തിന് റെക്കോഡ് വില രേഖപ്പെടുത്തുകയായിരുന്നു. ആഗോള വിപണിയിലും വലിയ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്.

സ്വർണവിലയിൽ രണ്ട് ശതമാനത്തിന്റെ ഉയർച്ചയാണ് ആഗോള വിപണിയിൽ ഉണ്ടായത്. സ്​പോട്ട് ഗോൾഡ് വില രണ്ട് ശതമാനം ഉയർന്ന് 4,208.9 ഡോളറായി. ഒക്ടോബർ 21ന് ശേഷം അന്താരാഷ്ട്ര വിപണിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിലും വർധനയുണ്ടായിട്ടുണ്ട്. 2.4 ശതമാനം നേട്ടത്തോടെ 4.213.60 ഡോളറിലാണ് യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക്. യു.എസ് ബോണ്ടുമാർക്കറ്റിലുണ്ടായ തിരിച്ചടി ഇന്ന് സ്വർണവിലയേയും സ്വാധീനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *