പൊന്നിന് പൊള്ളും; വില വീണ്ടും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന് 320 രൂപ കൂടി 41,760 രൂപയിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 5,220 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ഇന്നലെ 41,440 രൂപയായിരുന്നു പവൻ വില. ഈ മാസത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ മാസത്തെ ഏറ്റവും കൂടിയ വിലയായ 42,880 രൂപ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തി.

ഈ വാരത്തിന്‍റെ ആരംഭമായ ഫെബ്രുവരി 13ന് 42,000 രൂപയായിരുന്നു പവൻ വില. തുടർന്ന് 14നും 15നും വിലയിൽ സ്ഥിരത കൈവരിച്ചു. അന്ന് 41,920 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്. തുടർന്ന് 16ന് 41,600 രൂപയിലേക്ക് വില താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *