സ്വർണ്ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 41,920 രൂപയായി കുറഞ്ഞിരുന്നു. ഗ്രാമിന് 50 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന്റെ വില 5240 രൂപയായാണ് കുറഞ്ഞത്.

എം.സി.എക്.സ് എക്സ്ഞ്ചേിൽ 0.40 ശതമാനം ഇടിവോടെയാണ് സ്വർണം വ്യാപാരം നടത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1,855 ഡോളറായി കുറഞ്ഞു. 0.27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.

ഡോളർ ഇൻഡക്സിന്റെ ഉയർച്ചയും ബോണ്ട് വരുമാനം കൂടിയതുമാണ് സ്വർണവില വർധനക്കുള്ള കാരണം. അതേസമയം, വരും ദിവസങ്ങളിൽ സ്വർണവിലയിൽ ഉയർച്ചയുണ്ടാവുമെന്ന പ്രവചനങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *