ഗവ :എൽ.പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

അരീക്കോട്: എൽ.പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. പി.ടി.എയുടെ നേതൃത്വത്തിൽ കുട്ടികൾക്കും നാട്ടുകാർക്കുമുൾപ്പെടെ അഞ്ഞൂറോളം പേർക്ക് വിഭവസമൃദ്ധമായ സദ്യ വിളമ്പി .ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജെ.സി.ഐ അരീക്കോട് മേഖല പ്രസിഡന്റ് ഇബ്രാഹിം ബസൂക്ക നിർവ്വഹിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെമ്പർ സാദിൽ പ്രധാനാധ്യാപകൻ ഇ.മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് ഷഫീഖ് , എസ് എം സി ചെയർമാൻ മുസ്തഫ , റഊഫ് റഹ്മാൻ കീലത്ത്,എം.പി.ടി .എ പ്രസിഡണ്ട് സോഫിയ, ഗോകുലം ബാബു, അഷ്റഫ്,പി.ടി.എ ഭാരവാഹികളായ ബാലൻ,സജീവ് മാസ്റ്റർ, ഷിജി, തുടങ്ങിയവർ നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി മെഗാ പൂക്കളം , രക്ഷിതാക്കളുടെ കലാമേള എന്നിവയും നടന്നു.രണ്ടാം ദിനമായ നാളെ കുട്ടികളുടെ വിവിധ ഓണ മത്സരങ്ങൾ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *