നിർദേശങ്ങൾക്ക് പുല്ലുവില; താനൂരിൽ സ്ത്രീകളും കുട്ടികളുമായി മത്സ്യബന്ധന വള്ളത്തിൽ ഉല്ലാസയാത്ര

kerala, Malayalam news, the Journal,
മലപ്പുറം: താനൂരിൽ നിർദേശങ്ങൾ അവഗണിച്ച് മത്സ്യബന്ധന വള്ളത്തിൽ ഉല്ലാസയാത്ര.. ജീവൻ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെയായിരുന്നു സ്ത്രീകളും കുട്ടികളുമായി യാത്ര നടത്തിയത്. ഫിഷറീസ് റെസ്‌ക്യൂ ഗാർഡ്സിന്റെ നിർദേശങ്ങൾ അവഗണിച്ചായിരുന്നു യാത്ര.

പുതിയ ഇൻബോഡ് വള്ളം ഉദ്ഘാടന ചടങ്ങിനിടെ ഇന്നലെയാണ് യാത്ര നടത്തിയത്. ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും വള്ളത്തിലുണ്ടായിരുന്നില്ല. ആദ്യ ഘട്ടത്തിൽ യാത്ര നടത്തിയപ്പോൾ തന്നെ ഫിഷറീസ് റെസ്‌ക്യൂ ഗാർഡ് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ നിർദേശങ്ങൾ പാടേ അവഗണിച്ച് സംഘം സ്ത്രീകളും കുട്ടികളുമായി രണ്ടാമതും യാത്ര നടത്തി.

താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ ബോട്ട് യാത്രകൾക്ക് കർശന നിർദേശങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടെങ്കിലും ഇതിന് തീരെ വില കൽപ്പിക്കാത്ത പ്രവൃത്തികളാണുണ്ടാകുന്നത്. ബോട്ടുടമകൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇനിയും ഇത്തരം പ്രവണതകൾ തുടർന്നാൽ ബോട്ടിന്റെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *