ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു; നാലു വയസ്സുള്ള ചെറുമകന് ഗുരുതര പരിക്ക്



പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്നു. നാലു വയസുള്ള ചെറുമകന് ഗുരുതര പരിക്കേറ്റു. നാലകത്ത് നസീര്‍ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളായ സുല്‍ഫിയത്തിന്‍റെ നാലുവയസ്സുള്ള കുഞ്ഞിനാണ് പരിക്കേറ്റത്.

ഞായറാഴ്ച അര്‍ധരാത്രി 12ഓടെയാണ് സംഭവം. ബന്ധുവായ യുവാവാണ് കൊല നടത്തിയത്. സംഭവത്തിനുശേഷം രക്ഷപ്പെട്ട ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മകനുമായി സുല്‍ഫിയത്ത് ഓടിരക്ഷപ്പെടുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്.