കളമശ്ശേരി സ്‌ഫോടനത്തിലെ വിദ്വേഷ പരാമർശം; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുക്കണമോയെന്ന ആശയകുഴപ്പത്തിലായിരുന്ന പൊലീസ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പ്രവർത്തകനെതിരെ കേസെടുക്കുന്നത് ഇത് ആദ്യമാണ്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരംമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്.

ഇന്നലെ മുഖ്യമന്ത്രിയുൾപ്പടെ രാജീവ് ചന്ദ്രശേഖറിനെ രുക്ഷമായി വിമർശിച്ചിരുന്നു. രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ നിരവധി സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആദ്യമായി ഇത് ഒരു ഭീകരപ്രവർത്തനമാണെന്നും കേരളം ഇതിനെ സപ്പോർട്ട് ചെയ്യുകയാണെന്നും പ്രതികരിച്ചയാളാണ് രാജീവ് ചന്ദ്രശേഖർ അതുകൊമണ്ട് തന്നെ വലിയ ഗൗരവത്തോടു കൂടിയാണ് പൊലീസ് ഇതിനെ കാണുന്നത്. കൃത്യമായ നിയമോപദേശത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *