ഹീറോ അണ്ടർ 17 യൂത്ത് കപ്പ്; ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി മുത്തൂറ്റ് ഫുട്ബാൾ അക്കാദമി

ഹീറോ ഇന്ത്യൻ അണ്ടർ 17 യൂത്ത് കപ്പിൽ ഗ്രൂപ്പ്‌ ഐയിൽ നിന്നും ചാമ്പ്യൻ മാരായി കേരളത്തിൽ നിന്നുള്ള മുത്തൂറ്റ് ഫുട്ബോൾ അക്കാദമി. ചെന്നൈ FC അടക്കമുള്ള കരുത്തരായ ടീമുകളെ തകർത്ത് മൂന്നു ജയവും ഒരു സമനിലയും നേടിയാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമി ഗ്രൂപ്പ്‌ ചാമ്പ്യൻ മാരായത്. ഇതോടെ ഫൈനൽ 16 മത്സരത്തിലേക്ക് ടീം യോഗ്യത നേടി. ഗ്രൂപ്പിൽ തോൽവി അറിയാതെ കേരളത്തിൽ നിന്നും യോഗ്യത നേടിയ ഒരേ ഒരു ടീമാണ് മുത്തൂറ്റ് ഫുട്ബോൾ അക്കാദമി.

ഓരോ സംസ്ഥാനങ്ങളിലെയും മികച്ച 10 ടീമുകൾ തമ്മിലാണ് മത്സരം നടന്നിരുന്നത് ഇതിൽ 2 ടീമുകൾ വീതം അടുത്ത് റൗണ്ടിലേക്ക് യോഗ്യത നേടി. കേരളത്തിൽ നിന്നും യോഗ്യത നേടിയ ടീമുകളാണ് മുത്തൂറ്റ് ഫുട്ബാൾ അക്കാദമിയും പറപ്പൂർ എഫ് സിയും.

10 ഗ്രൂപ്പുകളാക്കിയാണ് ഹീറോ അണ്ടർ 17 ഗ്രൂപ്പ്‌ മത്സരങ്ങൾ നടന്നത്. ഇതിൽ നിന്നും ഗ്രൂപ്പ്‌ ചാമ്പ്യൻമാരും മികച്ച 6 2ആം സ്ഥാനക്കാരും അടുത്ത നോക്ഔട്ട് റൗണ്ടിലേക്ക് പ്രവേശിക്കും. ഒഡിഷ എഫ്.സിയാണ് മുത്തൂറ്റ് ഫുട്ബാൾ ആക്കാദമിയുടെ അടുത്ത എതിരാളി.

Leave a Reply

Your email address will not be published. Required fields are marked *