മെഡിക്കൽ കോളേജ് ആശുപത്രി ശുചിമുറിയിൽ ഒളിക്യാമറ; ജീവനക്കാരൻ അറസ്റ്റിൽ
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ജീവനക്കാരൻ അറസ്റ്റിൽ. ആറാട്ടുപുഴ സ്വദേശി സുനിലാലി(45) നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എൻ എച്ച് എം താത്ക്കാലിക ജീവനക്കാരനാണ് സുനിലാൽ. ആശുപത്രി ജീവനക്കാർ ഉപയോഗിക്കുന്ന ശുചിമുറിയിലാണ് ഇയാൾ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ചത്. സംശയം തോന്നിയ ഡോക്ടർ ഇയാളെ നിരീക്ഷിക്കുകയും അശുപത്രി അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു. സി സി ടി വി പരിശോധനയിൽ ഇയാൾ ശുചിമുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ചതായി കണ്ടെത്തി. തുടർന്ന് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ശുചിമുറിയിൽ സ്ഥാപിച്ച മൊബൈൽ ഫോൺ പോലിസ് കസ്റ്റഡിയിൽ എടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്.