പെട്രോള്‍ പമ്പുകളിലെ ടോയ്‌ലെറ്റുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി

High Court orders that toilets at petrol pumps should be opened to the public

 

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗത്തിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് കോടതി ഉത്തരവിട്ടു.

സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും ദേശീയപാതയിൽ മുഴുവൻ സമയവും യാത്രക്കാർക്ക് തുറന്നു കൊടുക്കണമെന്നും കോടതി നിർദേശിച്ചു. മറ്റിടങ്ങളിൽ കസ്റ്റമേഴ്സിനും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ തുറന്നുകൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പെട്രോളിയം വ്യാപാരികളുടെ സംഘടന നല്‍കിയ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളിലെ ശൗചാലയങ്ങള്‍ ഉപഭോക്താക്കള്‍ക്ക് മാത്രമാണെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കാനാണുള്ളതാണെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *