ഞാൻ ഒരു പ്രവാസി
ഒരുപാട് സ്വപ്‌നങ്ങൾ പൂർത്തിയാക്കാനാണ് ഞാൻ വീട്ടിൽനിന്നിറങ്ങിയത്…, അന്ന് അറിയില്ലായിരുന്നു വീട്ടിൽ പോകുന്നത് അതിലും വലിയ സ്വപ്നമായി മാറുമെന്ന്…ഒരുമിച്ചു ജീവിക്കാനായിരുന്നു മോഹം… പക്ഷെ ഓർത്തു ജീവിക്കാനാണ് ഞാനടക്കമുള്ളവരുടെ വിധി..“
ജനിച്ച വീട്ടിലേക്ക് വിരുന്നുപോകാൻ വിധിക്കപ്പെട്ടവരാണ് ഒരോ പെണ്ണും പ്രവാസിയും…!!
”പ്രവാസികളുടെ പ്രണയത്തിന് ഒരു വല്ലാത്ത ഫീലിങ്ങ് ആണ്. ചുട്ടുപഴുത്ത മണലാരണ്യത്തിൽ ജോലി ചെയ്യുമ്പോഴും തനിക്കു വേണ്ടി കാത്തിരിക്കാൻ ഒരു പെണ്ണുണ്ടല്ലോ എന്ന ഫീലിങ്ങ്.നോവും നൊമ്പരങ്ങളും ബാക്കിയാക്കി ദിവസങ്ങൾ അകലുമ്പോൾ , അകലെ എവിടെയോ മോഹങ്ങളുടെ സാഫല്യം തേടിയുള്ള പ്രവാസ ജീവിതം.
പ്രാവാസിയുടെ വേദന ആർക്കും അറിയണ്ട എന്നാൽ എല്ലാവരുടെയും വേദന പ്രവാസിയുടെ വേദനയായി മാറുന്നു.
പ്രവാസിയുടെ കണ്ണുനീരുകൊണ്ട് നാട്ടിൽ ഒരുപാട് പേരുടെ കണ്ണുനീർ തുടച്ചിട്ടുണ്ട്
ചെയ്തതിനല്ലാം ഒരംഗീകാരവും ലഭിക്കാത്ത മോഹിക്കാത്ത ഒരു പറ്റം സാധു മനുഷ്യരാണ് പാവം പ്രവാസികൾ.
ടിക്കറ്റും പാസ്പോർട്ടും ഇല്ലാതെ തന്നെ ഹൃദയം പലപ്പോഴും നാട്ടിൽ പോയി വരാറുണ്ട്.
പ്രവാസം… അതൊരു കഥയാണ്…ആരെയും ഒന്നും അറിയിക്കാത്ത കഥ. വേദനയും കണ്ണുനീരും ഹൃദയത്തിൽ അടക്കിപിടിച്ച് നിറഞ്ഞ മനസോടെ പരിഭവവും പരാതിയും മില്ലാതെ പുഞ്ചിരിക്കുന്ന കുറച്ച് മനുഷ്യരുടെ മാത്രം കഥ നിറഞ്ഞ സങ്കടത്തോടെ വീട്ടിൽ നിന്ന് ഇറങ്ങുബോൾ പിന്നീട് പലമുഖങ്ങൾ ഞാൻ കാരണം സന്തോഷിക്കുമ്പോൾ മനസ് നിറയുന്നതാണ് ഒരോ പ്രവാസിയുടെയും സമ്പത്ത് കൂടിച്ചേർന്നിരിക്കുന്ന സ്നേഹത്തെ വലിച്ചു കീറിയിട്ടാണ് ഓരോരുത്തരും പ്രവാസി ആയിതീരുന്നത്..
പ്രവാസം അത് അനുഭവിച്ചവർക്കേ അതിൻ്റെ നോവും നൊമ്പരവും അറിയൂ
…
Article By
ഷമീം കെ സി
കുനിയിൽ