‘സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയാണ് ജീവന്‍ നിലനിര്‍ത്തിയത്’: മന്ത്രി സജി ചെറിയാന്‍

'I was dying while receiving treatment at a government hospital, but I managed to save my life by seeking treatment at a private hospital': Minister Saji Cherian

പത്തനംതിട്ട: വീണ്ടും വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി, അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് മന്ത്രി സജി ചെറിയാന്‍. സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ലെന്ന് മന്ത്രി പറഞ്ഞു.

വീണ ജോര്‍ജിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസും ബിജെപിയും ഇപ്പോള്‍ കിടക്കുന്നത് ഒരേ കട്ടിലില്‍. വീണ ജോര്‍ജിനെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. വീണ ജോര്‍ജ് എന്ത് തെറ്റാണ് ചെയ്തത്? മന്ത്രി ചോദിച്ചു.

വീണ ജോര്‍ജിന്റെ ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്തത്. വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന മന്ത്രി രാജിവച്ചോ? ആരോഗ്യമേഖല വെന്റിലേറ്ററില്‍ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാര്‍ ആശുപത്രികള്‍ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോര്‍ജിനെ എതിരായ സമരത്തിന്റെ മറവില്‍ സ്വകാര്യ കുത്തക ആശുപത്രികളെ വളര്‍ത്താന്‍ ഗൂഢനീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സ്വകാര്യ ആശുപത്രികളില്‍ മന്ത്രിമാര്‍ ചികിത്സ തേടുന്നത് പുതുമയല്ല. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അങ്ങനെയാണ് ജീവന്‍ നിലനിര്‍ത്തിയത്. വീണ ജോര്‍ജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. ഇപ്പോ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങള്‍.

പ്രതിപക്ഷത്തിന് വട്ടു പിടിച്ചു. അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്. എല്‍ഡിഎഫ് മൂന്നാമത് അധികാരത്തില്‍ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്. അതിന്റെ തെളിവാണ് നേതാക്കന്മാര്‍ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത്, ” മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *