ആ​ഷ​സ് പ​ര​മ്പ​ര: മെ​ൽ​ബ​ൺ പി​ച്ചി​ൽ അ​തൃ​പ്തിയുമായി ഐ.​സി.​സി; പിഴയായി പോയന്റ് വെട്ടി

ദു​ബൈ: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​നാ​യി മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ പി​ച്ചി​ൽ അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ര​ണ്ടു​ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​ച്ച മ​ത്സ​ര​ത്തി​നു​ശേ​ഷം പി​ച്ചി​നെ​തി​രെ ആ​സ്ട്രേ​ലി​യ​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ് സ്മി​ത്ത്, ഇം​ഗ്ല​ണ്ട് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് തു​ട​ങ്ങി പ്ര​മു​ഖ​രാ​യ പ​ല​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

ആ​ദ്യ​ദി​നം ത​ന്നെ 20 വി​ക്ക​റ്റ് നി​ലം​പ​തി​ച്ച ക​ളി​യി​ൽ ഓ​സീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ട് ജ​യം നേ​ടി. പി​ച്ച് ബൗ​ള​ർ​മാ​രെ അ​ക​മ​ഴി​ഞ്ഞ് തു​ണ​ച്ചു​വെ​ന്നാ​ണ് മാ​ച്ച് റ​ഫ​റി ദെ​ഫ് ക്രോ​യു​ടെ റി​പ്പോ​ർ​ട്ട്. ‘‘നാ​ലാം ആ​ഷ​സ് ടെ​സ്റ്റി​ന് വേ​ദി​യാ​യ മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലെ പി​ച്ചി​നെ ‘തൃ​പ്തി​ക​ര​മ​ല്ല’ എ​ന്ന് ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ഐ.​സി.​സി പി​ച്ച്-​ഔ​ട്ട്ഫീ​ൽ​ഡ് മോ​ണി​റ്റ​റി​ങ് പ്രോ​സ​സ് പ്ര​കാ​രം വേ​ദി​ക്ക് ഒ​രു ഡീ​മെ​റി​റ്റ് പോ​യ​ന്റ് ന​ൽ​കി’’-​ഐ.​സി.​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ട​ന്നു​പോ​വു​ന്ന വ​ർ​ഷം ഇ​ന്ത്യ​യി​ൽ അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ൾ​ക്ക് ഉ​പ‍‍യോ​ഗി​ച്ച എ​ല്ലാ പി​ച്ചു​ക​ളി​ലും ഇ​വ​ർ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബോക്‌സിങ് ഡേയിൽ മെൽബണിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓസീസിനെ ഒന്നാം ഇന്നിങ്‌സിൽ 152 റൺസിന് പുറത്താക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്ങാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. എന്നാൽ ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് അതിലും വലിയ തകർച്ചയായിരുന്നു. അരങ്ങേറ്റക്കാരൻ മൈക്കൽ നെസർ നാലും സ്‌കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് വെറും 110 റൺസിന് പുറത്തായി.

ആഷസ് പരമ്പരയുടെ ഒരു ദിവസത്തെ കളിയിൽ കുറഞ്ഞത് 20 വിക്കറ്റുകളെങ്കിലും വീഴുന്നത് ചരിത്രത്തിൽ ഇത് ആറാം തവണയാണ്.