മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 19ന് കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, 20ന് കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 20 വരെ ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ജാഗ്രത നിർദേശം.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ 19ന് രാത്രി 11.30 വരെ 0.8 മുതൽ 1.4 മീറ്റർ വരെയും കന്യാകുമാരി തീരത്ത് പകൽ 11.30 വരെ 1.2 മുതൽ 1.7 മീറ്റർ വരെയും തിരമാലകൾ ഉയരാനും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
