ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം

കണ്ണൂര്‍: ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിന് കണ്ണൂര്‍ പൊലീസ് ടര്‍ഫില്‍ തുടക്കം. കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഷോപ്രിക്സ് ഹൈപര്‍മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ കെ.എന്‍. മുഹമ്മദ് മദനി നിര്‍വഹിച്ചു. ഷോപ്രിക്‌സ് കപ്പ് ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയികളാകുന്ന ടീമിന്റെ വരും വര്‍ഷത്തെ പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ ഷോപ്രിക്‌സ് സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് വി.കെ. അബ്ദുല്‍ നിസാര്‍ അധ്യക്ഷത വഹിച്ചു. എഫ്‌.സി കണ്ണൂര്‍ വാരിയേഴ്‌സ് ഡയറക്ടര്‍ സി.എ. മുഹമ്മദ് സാലിഹ്, സൂപ്പര്‍ ലീഗ് കേരള താരം മുഹമ്മദ് സിനാന്‍, ജുവല്‍ ജോസ് (സ്‌പോര്‍ട്ടിങ് ഡയറക്ടര്‍, കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌.സി), ജി വിഷന്‍ മാനേജിങ് ഡയറക്ടര്‍ എം. സമീര്‍, കണ്ണൂര്‍ വാരിയേഴ്‌സ് ഓപറേഷന്‍ മാനേജര്‍ ആല്‍ഫിന്‍ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സിനാന്‍ പെനാല്‍റ്റി അടിച്ച് ടൂര്‍ണമെന്റിന്റെ കിക്കോഫ് നിര്‍വഹിച്ചു.

ആദ്യ ദിനം എല്ലാ സ്‌കൂളുകളും രണ്ട് മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ സി.എച്ച് മെമ്മോറിയര്‍ സ്‌കൂള്‍, തളിപ്പറമ്പ്, കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കക്കാട് രണ്ട് മത്സരങ്ങളും വിജയിച്ചു. മാങ്ങാട്ടിടം യു.പി സ്‌കൂല്‍, ക്രസെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ തളിപ്പറമ്പ്, ഇന്ദിര ഗാന്ധി പബ്ലിക് സ്‌കൂള്‍ മാമ്പ്രം എന്നീ ടീമുകള്‍ ഓരോ വിജയവും യുനീക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പയ്യാമ്പലം, വി.പി.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കക്കാട് എന്നീ ടീമുകള്‍ രണ്ട് മത്സരവും പരാജയപ്പെട്ടു.

ഗ്രൂപ് എയില്‍ എല്ലാ മത്സരവും വിജയിച്ച സി.എച്ച് മെമ്മോറിയര്‍ സ്‌കൂളും ഗ്രൂപ് ബിയില്‍ കൗസര്‍ ഇംഗ്ലീഷ് സ്‌കൂള്‍ ഒന്നാമതാണ്. ഗ്രൂപ്പിലെ അവസാന ഘട്ട മത്സരങ്ങള്‍ ചൊവ്വാഴ്ച നടക്കും. ഗ്രൂപിലെ ആദ് രണ്ട് സ്ഥാനക്കാര്‍ സെമിക്ക് യോഗ്യത നേടും. സെമി, ഫൈനല്‍ മത്സരങ്ങളും ചൊവ്വാഴ്ച നടക്കും.