ഇ​സ്രാ​യേ​ലി​ന് ക​ണ​ക്കി​ന് കൊ​ടു​ത്ത് അ​യ​ർ​ല​ൻ​ഡ്; നാ​ഷ​ൻ​സ് ലീ​ഗി​ൽ ഐ​റി​ഷ് താ​ര​ങ്ങ​ൾ ഇ​റ​ങ്ങി​യ​ത് ക​റു​ത്ത ആം​ബാ​ൻ​ഡ് ധ​രി​ച്ച്

ബു​ഡാ​പെ​സ്റ്റ്: ഫ​ല​സ്തീ​നി​ക​ളെ വം​ശ​ഹ​ത്യ ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി​നോ​ട് ക​ളി​ക്ക​ള​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് അ​യ​ർ​ല​ൻ​ഡ്. യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ ക​ളി​ക്കാ​രു​മാ​യി ഹ​സ്ത​ദാ​നം നി​ര​സി​ച്ച അ​യ​ർ​ല​ൻ​ഡ് താ​ര​ങ്ങ​ൾ ക​റു​ത്ത ആം​ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് ഇ​റ​ങ്ങി​യ​ത്. ഗ​സ്സ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണി​തെ​ന്ന് പ​രി​ശീ​ല​ക​ൻ ഹെ​യ്മി​ർ ഹാ​ൾ​ഗ്രിം​സ​ൺ വ്യ​ക്ത​മാ​ക്കി. ക​ളി​യി​ൽ 3-0ത്തി​ന് ഇ​സ്രാ​യേ​ലി​നെ തോ​ൽ​പി​ച്ചും ഇ​വ​ർ ക​ണ​ക്കു​തീ​ർ​ത്തു.

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​സ്രാ​യേ​ലി​ന്റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ, അ​യ​ർ​ല​ൻ​ഡ് ക​ളി​ക്കാ​ർ കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി ത​ല​താ​ഴ്ത്തി​യാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത് തെ​റ്റാ​ണെ​ന്ന വ്യ​ക്തി​പ​ര​മാ​യ ബോ​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​ൾ​കീ​പ്പ​ർ​മാ​രി​ലൊ​രാ​ളാ​യ ഗാ​വി​ൻ ബ​സൂ​നു മ​ത്സ​രം ബ​ഹി​ഷ്ക​രി​ച്ചു.

ഗോ​ൾ നേ​ടി​യ ശേ​ഷം ജാ​ക്ക് മോ​യ്ല​ൻ ത​ന്റെ ക​റു​ത്ത ആം​ബാ​ൻ​ഡി​ൽ ചും​ബി​ച്ചു​കൊ​ണ്ട് ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.​ ഗ​സ്സ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യു​ള്ള ക​ളി ബ​ഹി​ഷ്ക​രി​ക്കാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്ന് ടീ​മി​ന് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഗ​സ്സ​യി​ലെ വി​ഷ​യം ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഐ​റി​ഷ് കോ​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ത്യ ചെ​യ്യു​ന്ന ഇ​സ്രാ​യേ​ലി​നോ​ട് ക​ളി​ക്ക​ള​ത്തി​ലും പ്ര​തി​ഷേ​ധി​ച്ച് അ​യ​ർ​ല​ൻ​ഡ്. യു​വേ​ഫ നാ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ ഇ​സ്രാ​യേ​ൽ ക​ളി​ക്കാ​രു​മാ​യി ഹ​സ്ത​ദാ​നം നി​ര​സി​ച്ച അ​യ​ർ​ല​ൻ​ഡ് താ​ര​ങ്ങ​ൾ ക​റു​ത്ത ആം​ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് ഇ​റ​ങ്ങി​യ​ത്. ഗ​സ്സ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണി​തെ​ന്ന് പ​രി​ശീ​ല​ക​ൻ ഹെ​യ്മി​ർ ഹാ​ൾ​ഗ്രിം​സ​ൺ വ്യ​ക്ത​മാ​ക്കി. ക​ളി​യി​ൽ 3-0ത്തി​ന് ഇ​സ്രാ​യേ​ലി​നെ തോ​ൽ​പി​ച്ചും ഇ​വ​ർ ക​ണ​ക്കു​തീ​ർ​ത്തു.

മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​സ്രാ​യേ​ലി​ന്റെ ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ച​പ്പോ​ൾ, അ​യ​ർ​ല​ൻ​ഡ് ക​ളി​ക്കാ​ർ കൈ​ക​ൾ പി​റ​കി​ൽ കെ​ട്ടി ത​ല​താ​ഴ്ത്തി​യാ​ണ് നി​ല​യു​റ​പ്പി​ച്ച​ത്. നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത് തെ​റ്റാ​ണെ​ന്ന വ്യ​ക്തി​പ​ര​മാ​യ ബോ​ധ്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗോ​ൾ​കീ​പ്പ​ർ​മാ​രി​ലൊ​രാ​ളാ​യ ഗാ​വി​ൻ ബ​സൂ​നു മ​ത്സ​രം ബ​ഹി​ഷ്ക​രി​ച്ചു.

ഗോ​ൾ നേ​ടി​യ ശേ​ഷം ജാ​ക്ക് മോ​യ്ല​ൻ ത​ന്റെ ക​റു​ത്ത ആം​ബാ​ൻ​ഡി​ൽ ചും​ബി​ച്ചു​കൊ​ണ്ട് ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു.​ ഗ​സ്സ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യു​ള്ള ക​ളി ബ​ഹി​ഷ്ക​രി​ക്കാ​ൻ അ​യ​ർ​ല​ൻ​ഡി​ൽ നി​ന്ന് ടീ​മി​ന് മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഗ​സ്സ​യി​ലെ വി​ഷ​യം ആ​ഗോ​ള​ത​ല​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഐ​റി​ഷ് കോ​ച്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു.