ഇർശാദിയ്യ PSC കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.
മുണ്ടങ്ങേര: ഇർശാദിയ്യ PSC കോച്ചിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു. മുണ്ടെങ്ങര മദ്രസ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ
അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ അബ്ദുസമദ് ഉദ്ഘാടനം ചെയ്തു . മഹല്ല് ഇമാം മുജീബ് റഹ്മാൻ ജമാലി അധ്യക്ഷ വഹിച്ചു. സഫറുള്ള മാസ്റ്റർ അരീക്കോട് (rt DD ) വിഷയാവതരണം നടത്തി. മുഹമ്മദ്, വാർഡ് മെമ്പർ ജസീൽ,സാജിദ് മാസ്റ്റർ, ഉമർ മാസ്റ്റർ, അബ്ദു റഹ്മാൻ മാസ്റ്റർ, റഫീഖ് മാസ്റ്റർ, അസ്മൽ ശരീഫ് മാസ്റ്റർ, ഹമീദ് ഷർവാണി മാസ്റ്റർ, സലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ഷമീർ ഇസ്മായിൽ സ്വാഗതവും റസാഖ് മാസ്റ്റർ നന്ദി പ്രകാശനവും നടത്തി.