‘കേരളത്തില്‍ നിന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു’; പി ജയരാജന്റെ പ്രസ്താവന വിവാദമാകുന്നു

P Jayarajan

യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഗൗരവതരമായി കാണണമെന്ന് പി ജയരാജന്‍ പറഞ്ഞു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി ജയരാജന്‍ പറഞ്ഞു. (IS recruitment from kerala, youth are attracted to political islam P Jayarajan)

ജമാ അത്തെ ഇസ്ലാമിയും, പോപ്പുലര്‍ ഫ്രണ്ടും അപകടകരമായ ആശയ തലം സൃഷ്ടിക്കുന്നുവെന്ന് പി ജയരാജന്‍ പറഞ്ഞു. മുസ്ലിം രാഷ്ട്രീയവും, രാഷ്ട്രീയ ഇസ്ലാമും എന്ന പേരില്‍ പൊളിറ്റിക്കല്‍ ഇസ്ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രമേയമാക്കി പി ജയരാജന്‍ രചിച്ച പുസ്തകം അടുത്തമാസം പുറത്തിറങ്ങുന്നത് വിശദീകരിച്ചാണ് പരാമര്‍ശം. കൂടുതല്‍ വിശദാംശങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.

Read Also: ‘നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാം, പക്ഷേ തർക്കിക്കരുത്’; മണിപ്പൂർ വിഷയത്തിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി അമിത് ഷാ

കശ്മീരിലെ കൂപ്വാരയില്‍ കണ്ണൂരില്‍ നിന്നുള്ള നാല് ചെറുപ്പക്കാര്‍ എത്തുകയും അവിടെ ഒരു ഏറ്റുമുട്ടലില്‍ അവര്‍ കൊല്ലപ്പെട്ടെന്നും പി ജയരാജന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ യുവാക്കള്‍ ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് ജയരാജന്‍ പറയുന്നുണ്ട്. പുസ്‌കത്തിന് വലിയ വിമര്‍ശനങ്ങള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *