സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, It will rain in the state from today;  Orange alert in two districts

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പുകൾ. തെക്കൻ, മധ്യ കേരളത്തിൽ കൂടുതൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നത്..

അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.

അതേസമയം, ഒരിടവേളയ്ക്കുശേഷം മഴ കനക്കുന്നതോടെ തുടർച്ചയായി മഴ കിട്ടിയ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് മലയോര മേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകളും മുന്നിൽ കണ്ട് മുന്നറിയിപ്പുകൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *