ജമാഅത്തെ ഇസലാമി ഏരിയ പ്രവർത്തക സംഗമം നടത്തി.
ജമാഅത്തെ ഇസ്ലാമി അരിക്കോട് ഏരിയ പ്രവർത്തക സംഗമം വടക്കും മുറി അൽ ഹുമദി കോംപ്ലക്സിൽ നടന്നു. ജമാഅത്തെ ഇസ്ലാമി അസി. അമീർ എം.കെ. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മേഖല നാസിം വി.പി. ബഷീർ മാസ്റ്റർ, ജില്ലാ സമിതിയംഗങ്ങളായ കെ.പി. അബ്ദുറഹ്മാൻ, അലി. കെ കാരക്കാപറമ്പ് , വി . ഷഹീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഏരിയ പ്രസിഡണ്ട് പി.വി. ഇബ്രാഹിം സ്വാഗതവും ഏരിയ സെക്രട്ടറി വൈ.കെ അബ്ദുല്ല മാസ്റ്റർ നന്ദിയും പറഞ്ഞു. വനിതാ വിഭാഗം ഏരിയ പ്രസിഡണ്ട് നഫീസ ടീച്ചർ, സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് കെ.സമീറുല്ല, SIO ഏരിയ പ്രസിഡണ്ട് അമാൻ. വൈ.കെ, GIO ഏരിയ പ്രസിഡണ്ട് ഷഹാന എന്നിവർ സംബന്ധിച്ചു.