ജശ്നെ മീലാദ്; സ്വാഗത സംഘം രൂപീകരിച്ചു.

കീഴ്പറമ്പ് ലിവാഉൽ ഹൃദാ ഇസ്ലാമിക് കോമ്പ്ലസിന്ന് കീഴിൽ നടത്തപ്പെടുന്ന നബിദിന പരിപാടികൾക്ക് വേണ്ടിയുള്ള സംഘാടക സമിതി രൂപികരിച്ചു. കോളേജ് പ്രിൻസിപ്പൾ യഹിയ ഫൈസി ചെയർമാനും, അബ്ദുസ്സലാം മൗലവി വാവൂർ, കൺവീനറും , എം.സി. സിദ്ധീഖ് ട്രഷററുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. മമ്മു ദാരിമി വാവൂർ യോഗം ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പൾ യഹിയ ഫൈസി അധ്യക്ഷത വഹിച്ചു. വൈ.പി. അബൂബക്കർ മൗലവി, ശഹീർ ദാരിമി, വൈ-പി. അബൂബക്കർ മാസ്റ്റർ, സലാം മൗലവി, കെ.പി.മുഹമ്മദ് മാസ്റ്റർ, സുബൈർ റഹ്മാനി, ഇസ്മാഈൽ ഫൈസി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *