സൗത്ത് ഇന്ത്യൻ മീറ്റിൽ സ്വർണ്ണം കരസ്തമാക്കി ജിതിൻ രാജ്
അരീക്കോട് പൂങ്കുടി സ്വദേശിയും ജി എച്ച് എസ് എസ് അരീക്കോടിന്റെ പൂർവ്വ വിദ്യാർഥിയുമായ ജിതിൻ രാജ് സൗത്ത് ഇൻഡ്യൻ അത്ലെറ്റിൿ മീറ്റിൽ 10 km നടത്ത മൽസരത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. അരീക്കോട് മേഖലയിലെ അത്ലെറ്റിക്സിലെ ആദ്യ സൗത്ത് ഇന്ത്യൻ മെഡലാണിത്. ഡോ. മുബശ്ശിർ കൊട്ടപറമ്പനാണു ജിതിൻ രാജിന് പ്രചോദനം നൽകിയത്. കോതമംഗലം എം എ കോളേജ് ഒന്നാം വർഷ വിദ്യാർഥിയാണ് ജിതിൻ