നിര്‍മാതാവിനെ പറ്റിച്ചെന്ന ജൂഡ് ആന്റണിയുടെ ആരോപണം: ആന്റണി പെപ്പെ ഇന്ന് മാധ്യമങ്ങളെ കാണും
പണംവാങ്ങി സിനിമയിൽ നിന്ന് പിന്മാറിയെന്ന് സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണത്തിന് പിന്നാലെ മാധ്യമങ്ങളെ കാണാൻ നടൻ ആന്റണി വർഗീസ് പെപ്പെ. സിനിമ തുടങ്ങുന്നതിന് 18 ദിവസം മുമ്പ് പിന്മാറിയാൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനായില്ല എന്നായിരുന്നു ആരോപണം.|joode antony
Read Also:‘സിനിമയിലെ ലഹരി ഉപയോഗം: എന്റെ കൈയിൽ അത്തരമൊരു പട്ടികയില്ല; ബാബുരാജിനെ തള്ളി ഇടവേള ബാബു
ഇന്ന് രാവിലെ 11മണിക്കാണ് താരം വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ അഡ്വാന്‍സ് പ്രതിഫലം വാങ്ങി പെപ്പെ നിര്‍മാതാവിനെ പറ്റിച്ചെന്നും ഇതില്‍ വിഷമിച്ച നിര്‍മാതാവ് കരഞ്ഞെന്നും നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ് ആരോപിച്ചിരുന്നു.