സൗജന്യ എ.ഐ കോഴ്സുമായി കണ്ണൂർ സർവകലാശാല; പ്ലസ്ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം, കാലയളവ് അഞ്ച് ദിവസം

കണ്ണൂർ: കണ്ണൂർ സർവകലാശാലയും അസാപ്പ് കേരളയും സംയുക്തമായി വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സൗജന്യ എ.ഐ കോഴ്സ് നടത്തുന്നു. പി.എം. ഉഷ സ്കീമിൽ ഉൾപ്പെടുത്തി അഞ്ച് ദിവസം 30 മണിക്കൂർ ദൈർഘ്യമുള്ളതാണ് കോഴ്സ്. Introduction to Artificial Intelligence & Machine Learning എന്ന കോഴ്സ് പൂർണമായും സൗജന്യമാണ്.
പാലയാട് കാമ്പസിൽ ഒക്ടോബർ 31 മുതൽ നവംബർ നാലുവരെയാണ് പരിശീലനം. 18 കഴിഞ്ഞ പ്ലസ്ടുകാർക്ക് അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 28. ഫോൺ: 0497 2715243 & 7907828369.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് ഒക്ടോബർ 31 രാവിലെ 10 മുതൽ 12 മണി വരെയാണ് സൗജന്യ ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഫോൺ: 04972703130.
രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാല രജിസ്ട്രാർ തസ്തികയിലേക്ക് നേരിട്ട് / ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി നവംബർ 24 ആണ്.
പ്രാക്ടിക്കൽ ക്ലാസുകൾ
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ പ്രോഗ്രാമിന് പ്രവേശനം നേടിയവരുടെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ രണ്ടാം സെമസ്റ്റർ പ്രാക്ടിക്കൽ ക്ലാസുകൾ നവംബർ ഏഴിന് പകരം നവംബർ 28ലേക്ക് പുനഃക്രമീകരിച്ചു. ശനിയാഴ്ച രാവിലെ 9.30 ന് മാങ്ങാട്ട്പറമ്പ് കാമ്പസിൽ എത്തണം. ഫോൺ: 0497-2784535.
അപേക്ഷ തീയതി നീട്ടി
സർവകലാശാല ജ്യോഗ്രഫി പഠന വകുപ്പിലെ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫോർമാറ്റിക്സ് ഫോർ സ്പേഷ്യൽ പ്ലാനിങ് പ്രോഗ്രാമിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 27 വരെ നീട്ടി.
പരീക്ഷാ വിജ്ഞാപനം
ഡിസംബർ 08 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ. (2026 അഡ്മിഷൻ – റെഗുലർ / 2023 മുതൽ 2025 വരെ അഡ്മിഷൻ – സപ്ലി/ഇംപ്രൂ.) ഒക്ടോബർ 2026 പരീക്ഷകൾക്ക് നവംബർ മൂന്നു മുതൽ ഏഴു വരെ പിഴയില്ലാതെയും നവംബർ 10 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
ഡിസംബർ ഒമ്പതിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.സി.എ. (2026 അഡ്മിഷൻ – റെഗുലർ /2023 മുതൽ 2025 വരെ അഡ്മിഷൻ -സപ്ലി./ഇംപ്രൂ.) നവംബർ പരീക്ഷകൾക്ക് നവംബർ അഞ്ചുമുതൽ നവംബർ 11 വരെ പിഴയില്ലാതെയും നവംബർ 13 വരെ പിഴയോടുകൂടിയും അപേക്ഷിക്കാം.
ഡിസംബർ ഏഴിന് ആരംഭിക്കുന്ന മഞ്ചേശ്വരം ലീഗൽ സ്റ്റഡീസ് സെന്ററിലെ ഒന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി (റെഗുലർ – 2026 അഡ്മിഷൻ /സപ്ലിമെന്ററി – 2022 മുതൽ 2025 വരെ അഡ്മിഷൻസ് ) നവംബർ പരീക്ഷകൾക്ക് നവംബർ 10 മുതൽ 2026 നവംബർ 16 വരെ പിഴയില്ലാതെയും 2026 നവംബർ 18 വരെ പിഴയോടുകൂടിയും അപേക്ഷ സമർപ്പിക്കാം.
മേഴ്സി ചാൻസ് പരീക്ഷകൾ
രണ്ടാം വർഷ ബിരുദ വിദ്യാർഥികൾക്കായുള്ള (വിദൂര വിദ്യാഭ്യാസം – 2011 മുതൽ 2018 വരെ പ്രവേശനം) മേഴ്സി ചാൻസ് ഏപ്രിൽ 2026 പരീക്ഷകളും രണ്ടാം വർഷ ബിരുദ വിദ്യാർഥികൾക്കായുള്ള (വിദൂര വിദ്യാഭ്യാസം -2019 പ്രവേശനം) സപ്ലിമെന്ററി ഏപ്രിൽ 2025 പരീക്ഷകളും 2026 ഡിസംബർ ഒന്നു മുതൽ ആരംഭിക്കും.
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
പാലയാട് ലീഗൽ സ്റ്റഡീസ് പഠനവകുപ്പിൽ യഥാക്രമം 2026 നവംബർ ഒമ്പത്, 2026 നവംബർ 10 തീയതികളിൽ ആരംഭിക്കുന്ന ഏഴ്, മൂന്ന് സെമസ്റ്റർ ബി.എ.എൽ.എൽ.ബി. പ്രോഗ്രാമുകളുടെ നവംബർ പരീക്ഷകളുടെ ടൈം ടേബിളുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെയും പാലയാട് ഐ.ടി എജുക്കേഷൻ സെന്ററിലെയും രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റഗുലർ 2025 അഡ്മിഷൻ സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്- 2022-24 അഡ്മിഷൻ), മേയ് 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം കണ്ണൂർ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്.
ഹാൾ ടിക്കറ്റ്
ഒക്ടോബർ 29ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ അഞ്ചാം സെമസ്റ്റർ നവംബർ 2026 റഗുലർ പരീക്ഷയുടെ (2024 പ്രവേശനം) ഹാൾടിക്കറ്റുകൾ ഒക്ടോബർ 26 മുതൽ കോളജുകൾക്ക് അവരുടെ K-REAP ലോഗിനിൽ നിന്നും വിദ്യാർഥികൾക്ക് മൊബൈൽ ആപ്പിൽ നിന്നും ലഭ്യമാണ്.
