മ​ണ​ൽ മാ​ഫി​യ സം​ഘ​ത്തി​നെ​തി​രെ കാ​പ്പ ചു​മ​ത്തി

മ​ല​പ്പു​റം: പു​ഴ​ക​ളി​ൽ നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ഖ​ന​നം ചെ​യ്ത് ക​ട​ത്തി​കൊ​ണ്ടു പോ​യി സാ​മ്പ​ത്തി​ക നേ​ട്ട​ത്തി​നാ​യി വി​ൽ​പ്പ​ന ന​ട​ത്തി​യ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ മൂ​ന്ന്​​പേ​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി. നി​ല​മ്പൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​ട​പു​റം താ​ളി​പ്പൊ​യി​ൽ സ്വ​ദേ​ശി ശ​ര​ത്ത് (24), പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ടി.​എ​ൻ പു​രം ക​ട്ടു​പ്പാ​റ സ്വ​ദേ​ശി മി​ഥി​ലാ​ജ് (41), ക​ൽ​പ​ക​ഞ്ചേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ക​ലി​ങ്ങ​ൽ​പ​റ​മ്പ് സ്വ​ദേ​ശി മു​സ്താ​ഖ് റ​ഹ്മാ​ൻ (23) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കാ​പ്പ നി​യ​മം ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി സു​ജി​ത്ത് ദാ​സി​ന്‍റെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഉ​ത്ത​ര മേ​ഖ​ല പൊ​ലീ​സ് ഐ.​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത​യാ​ണ്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ഇ​വ​ർ​ക്കെ​തി​രെ ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *