കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി

 

ചെന്നൈ: കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ടിവികെയുടെത് അടക്കം ഒരു കൂട്ടം ഹരജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

അന്വേഷണം ആരംഭിച്ച ഉടന്‍ എങ്ങനെ സിബിഐക്ക് കൈമാറുമെന്നും കോടതിയെ രാഷ്ട്രീയപ്പോരിനുള്ള വേദിയാക്കരുതെന്നും ഹൈക്കോടതി മധുരൈ ബെഞ്ച് പറഞ്ഞു

സിബിഐ അന്വേഷണത്തെ തമിഴ്നാട് സർക്കാർ എതിർത്തു. ദുരന്തത്തിൽ സർക്കാറിനും ടിവികെക്കും കോടതിയുടെ വിമർശനം ഉണ്ടായി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് പാർട്ടികളാണ്. അച്ചടക്കം ഇല്ലാത്ത പ്രവർത്തകരെ ആരാണ് നിയന്ത്രിക്കേണ്ടത് എന്നും കോടതി ആരാഞ്ഞു.

തമിഴ്നാട് സർക്കാരിനെയും വിമർശിച്ചു. പൗരന്മാരുടെ ജീവൻ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണെന്ന് കോടതി ഓർമിപ്പിച്ചു. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി ചോദിച്ചു. കരൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റോഡിലെ പൊതുയോഗങ്ങള്‍ കോടതി നിരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *