മറിയ ഉമ്മനെ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നു, എ​ന്നാ​ൽ ത​ല​വി​ധി മോശമായതിനാൽ നടന്നില്ല -അടൂർ പ്രകാശ്



പ​ത്ത​നം​തി​ട്ട: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​ക​ൾ മ​റി​യ ഉ​മ്മ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു​വെ​ന്ന് സ്ഥി​രീ​ക​രി​ച്ച് യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രൊ​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കോ​ന്നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രസംഗത്തിനിടെ മറിയ ഉമ്മന്‍ വേദിയിലേക്ക് വന്നു. ഈ സമയത്താണ് മറിയ ഉമ്മനെ സ്ഥാനാർഥിയായി കൊണ്ടുവരാൻ ആലോചനകൾ നടന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്. ‘ഞങ്ങൾ ചില കാര്യങ്ങൾ ഒക്കെ ആലോചിച്ചിരുന്നതാണ്. പ​ക്ഷേ, ത​ല​വി​ധി മോശമായതിനാൽ നടന്നില്ല എന്നുമാത്രം’ എ​ന്നാ​ണ്​ മ​റി​യ ഉ​മ്മ​നെ വേ​ദി​യി​ലി​രു​ത്തി അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത്.

മ​റി​യ ഉ​മ്മ​നെ കാ​ഞ്ഞി​ര​പ്പ​ള്ളി, ചെ​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും വി.​ഡി. സ​തീ​ശ​നും അ​വ​ർ​ക്ക് നേ​ര​ത്തെ ഉ​റ​പ്പ് ന​ൽ​കി​യ​താ​യും വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു.

എന്നാൽ, മറിയയെ സ്ഥാനാർഥിയാക്കിയാൽ രാജി വെക്കുമെന്ന് സഹോദരൻ ചാണ്ടി ഉമ്മൻ അറിയിച്ചതായും പ്രചാരണം നടന്നു. കുടുംബത്തിൽ നിന്ന് രണ്ട് പേർ വേണ്ട എന്നും മറിയക്ക് മത്സരിക്കണമെങ്കിൽ പുതുപ്പള്ളിയിൽ നിന്ന് മാറിത്തരാമെന്നും ചാണ്ടി നേതാക്കളെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഈ വാർത്തകൾ ചാണ്ടി ഉമ്മൻ പൂർണമായും നിഷേധിച്ചു. താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.