കേരള സ്റ്റോറി: തിയേറ്ററുകളിൽ ആളുകൾ നാമമാത്രം; ഷോ റദ്ദാക്കി, പ്രതിഷേധം



കൊ​ച്ചി: ഹൈ​കോ​ട​തി സിം​ഗ്ൾ ബെ​ഞ്ച് ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്ത് പ്ര​ദ​ർ​ശ​ന​ത്തി​ന് ഡി​വി​ഷ​ൻ ബെ​ഞ്ച് അ​നു​മ​തി ന​ൽ​കി​യി​ട്ടും വി​വാ​ദ ചി​ത്രം ‘കേ​ര​ള സ്റ്റോ​റി 2’ കാ​ണാ​ൻ തി​യ​റ്റ​റു​ക​ളി​ൽ ആ​ളു​ക​ളി​ല്ല. ആ​ദ്യ ദി​ന​മാ​യ ശ​നി​യാ​ഴ്ച കാ​ണി​ക​ൾ നാ​മ​മാ​ത്ര​മാ​യി​രു​ന്നു. ആ​ളു​ക​ൾ എ​ത്താ​ത്ത​തി​നാ​ൽ കൊ​ച്ചി​യി​ലെ മി​ക്ക തി​യ​റ്റ​റു​ക​ളി​ലും പ്ര​ദ​ർ​ശ​നം ന​ട​ന്നി​ല്ല.

കൊ​ച്ചി​യി​ൽ ഏ​ഴ് തി​യേ​റ്റ​റു​ക​ളി​ലാ​ണ് ‘കേ​ര​ള സ്റ്റോ​റി 2’ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ ഷോ ​രാ​വി​ലെ 10.30നാ​യി​രു​ന്നു. പാ​ൻ സി​നി​മാ​സ് തി​യ​റ്റ​റി​ൽ ആ​റു സീ​റ്റും പി.​വി.​ആ​റി​ൽ ര​ണ്ടു സീ​റ്റും ഷേ​ണാ​യീ​സി​ൽ 12 സീ​റ്റും മാ​ത്ര​മാ​ണ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. 12ന്‍റെ ഷോ​ക്ക് ഷേ​ണാ​യീ​സി​ൽ ഏ​ഴു സീ​റ്റാ​ണ് ബു​ക്ക് ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ൽ, കു​റ​ഞ്ഞ​ത് 10 പേ​രെ​ങ്കി​ലും ഇ​ല്ലാ​ത്ത​തി​നാ​ൽ തി​യേ​റ്റ​ർ ഉ​ട​മ ഷോ ​റ​ദ്ദാ​ക്കി.

അ​തേ​സ​മ​യം, വി​വാ​ദ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​വ​ജ​ന സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി. ഷേ​ണാ​യി​സ് തി​യേ​റ്റ​റി​നു​ള്ളി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ബാ​ന​ർ പി​ടി​ച്ചും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും പ്ര​തി​ഷേ​ധി​ച്ചു. ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​തി​ര​ല്ലെ​ന്നും എ​ന്നാ​ൽ, ചി​ത്രം വ​സ്തു​താ​വി​രു​ദ്ധ​വും കേ​ര​ള ജ​ന​ത​യെ അ​പ​മാ​നി​ക്കു​ന്ന​തും ആ​ണെ​ന്ന് ഡി.​വൈ.​എ​ഫ്.​ഐ ചൂ​ണ്ടി​ക്കാ​ട്ടി.

തി​രു​വ​ന​ന്ത​പു​ര​ത്തും ​ആ​ളി​ല്ലാ​ത്ത​തി​നാ​ൽ ഷോ​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. . ചി​ല​യി​ട​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും പേ​ർ മാ​ത്ര​മാ​ണ്​ ബു​ക്ക്​ ചെ​യ്ത​ത്. ആ​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന്​ പ​ല​യി​ട​ങ്ങ​ളി​ലും ഷോ​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ക്കു​റ​ച്ചു. വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്ര​മാ​ണ് ടി​ക്ക​റ്റ് എ​ടു​ക്കാ​നെ​ത്തി​യ​ത്. മി​നി​മം ആ​ളു​ക​ളി​ല്ലാ​തെ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത് ന​ഷ്ട​മാ​ണെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ,കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​ണി​ക​ളി​ല്ലാ​ത്ത ഷോ​ക​ൾ റ​ദ്ദാ​ക്കി. പ​ല​യി​ട​ത്തും തി​യ​റ്റ​റു​ക​ൾ​ക്ക് മു​മ്പി​ൽ ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധി​ച്ചു.

സ്റ്റേ ​ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്ന് ഹ​ര​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ ബു​ക്ക്മൈ​ഷോ വ​ഴി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് നി​ർ​മാ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ണം തി​രി​കെ ന​ൽ​കി​യി​രു​ന്നു.

കേരള സ്റ്റോറിയിലെ ‘കേരള’: നിർമാതാവിന് എതിരെ പരാതി

കൊ​ച്ചി: ‘കേ​ര​ള’ എ​ന്ന പേ​രും ശൈ​ലി​യും ഉ​പ​യോ​ഗി​ച്ച് വാ​ണി​ജ്യ സി​നി​മ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് സി​നി​മാ നി​ർ​മാ​താ​വ് വി​പു​ൽ അ​മൃ​ത് ലാ​ൽ ഷാ​യ്ക്കെ​തി​രെ പ​രാ​തി. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. അ​രു​ൺ ആ​ന്റ​ണി കൊ​ച്ചി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ, സം​സ്ഥാ​ന​ത്തി​ന്റെ പേ​ര് മു​ൻ​കൂ​ർ സ​ർ​ക്കാ​ർ അ​നു​മ​തി​യി​ല്ലാ​തെ വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ദി ​എം​ബ്ലം​സ് ആ​ൻ​ഡ് നെ​യിം​സ് (പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇം​പ്രോ​പ്ര​ർ യൂ​സ്) ആ​ക്ട് പ്ര​കാ​രം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കേ​ര​ള​ത്തി​ന്റെ പേ​ര് ദു​രു​പ​യോ​ഗം ചെ​യ്ത് സാ​മ്പ​ത്തി​ക നേ​ട്ടം ഉ​ണ്ടാ​ക്കു​ന്നെ​ന്നും പ്രേ​ക്ഷ​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പേ​രി​ന്റെ ഉ​പ​യോ​ഗ​മെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

ഡി.ജി.പിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

മൂ​വാ​റ്റു​പു​ഴ: ‘ദി ​കേ​ര​ള സ്റ്റോ​റി 2’ സി​നി​മ​ക്കെ​തി​രെ ഡി.​ജി.​പി​ക്ക് പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. സി​നി​മ​യു​ടെ ടീ​സ​ർ അ​ട​ക്കം മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മി​ച്ച​താ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​എ. ആ​ബി​ദ് അ​ലി പൊ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

സി​നി​മ​യു​ടെ പ്ര​മേ​യം കേ​ര​ള​ത്തെ​യും പ്ര​ത്യേ​കി​ച്ച് ഒ​രു സ​മൂ​ഹ​ത്തെ​യും ല​ക്ഷ്യ​മി​ട്ട് തെ​റ്റാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും സി​നി​മ​യു​ടെ ടീ​സ​റും പ്ര​ചാ​ര​ണ വ​സ്തു​ക്ക​ളും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ​ത്തെ ബാ​ധി​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തി​ന്റെ പ്ര​തിഛാ​യ​യെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന​തു​മാ​ണെ​ന്നും പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.