വഖഫ് ബോർഡ് പിരിച്ചുവിടും; ഉമർ ഫൈസിയും ചെയർമാൻ കെ.എസ് ഹംസയും പുറത്താകും

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന വ​ഖ​ഫ്​ ബോ​ർ​ഡ് പി​രി​ച്ചു​വി​ടും. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ന്ന​ണി ത​ല​ത്തി​ലും സ​ർ​ക്കാ​ർ ത​ല​ത്തി​ലും ധാ​ര​ണ​യാ​യി. ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​ത്. എ​ന്നാ​ൽ ബോ​ർ​ഡി​ൽ ര​ണ്ട്​ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ വ്യ​വ​സ്ഥ, സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ലെ അ​ന്തി​മ വി​ധി​ക്ക്​ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. അ​തു​വ​രെ ആ ​സ്ഥാ​നം ഒ​ഴി​ച്ചി​ടും.

പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും നി​ശ്​​ച​യി​ക്കു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പി​രി​ച്ചു​വി​ട​ൽ നീ​ക്ക​ത്തി​നെ​തി​രെ നി​ല​വി​ലെ ചെ​യ​ർ​മാ​ൻ കെ.​എ​സ്​ ഹം​സ​യും അം​ഗം മു​ക്കം ഉ​മ​ർ ഫൈ​സി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫ്​ കാ​ല​ത്തെ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹ​ര​ജി​ക​ളാ​ണ്​ ഹൈ​കോ​ട​തി​ക്ക്​ മു​ന്നി​ലെ​ത്തി​യ​ത്. ഈ ​കേ​സി​ലാ​ണ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​ത്.

2026 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ കേ​ന്ദ്ര വ​ഖ​ഫ്​ നി​യ​മം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പു​തി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. പി.​എ​സ്.​സി മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ സ​ക്കീ​റി​നെ ചെ​യ​ർ​മാ​നാ​ക്കി. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​യി സ​ക്കീ​ർ രാ​ജി​വെ​ച്ച​തോ​ടെ​ കെ.​എ​സ്​ ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി. അ​ഞ്ച്​ വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബോ​ർ​ഡി​ന്​ യു.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന​കാ​ലം വ​രെ തു​ട​രാം.