സൗഹൃദ ജുമുഅ സംഘടിപ്പിച്ച് കൊടിയത്തൂർ കോട്ടമ്മൽ പളളി.

കൊടിയത്തൂർ : വെളിച്ചമാണ് പ്രവാചകൻ’ കാമ്പയിനിന്റെ ഭാഗമായി ജമാഅത്തെ ഇസ്ലാമി കൊടിയത്തൂർ ഘടകം കോട്ടമ്മൽ മസ്ജിദുൽ ഹുദയിൽ സൗഹൃദ ജുമുഅ നടത്തി.(Kodiathur Kottammal Pallali organized a friendly Friday.)| friendly Friday.ഖത്തീബ് മൗലവി അശ്റഫ് പേക്കാടൻ ഹ്രസ്വമായി പ്രവാചകൻ മുഹമ്മദ് നബിയെ പരിചയപ്പെടുത്തി. ഇതര മതസ്ഥരോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടും സൗഹാർദവും ചൂണ്ടിക്കാട്ടി. നേരത്തെ പള്ളിയിലെത്തി ഇടം പിടിച്ച ഇരുപതോളം ഇതര മതസ്ഥർ ബാങ്ക്, ഖുത്വ് ബ, നമസ്കാരം എന്നിവയെല്ലാം വീക്ഷിച്ചു.
നമസ്കാര ശേഷം നടന്ന സുഹൃദ് സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഉദാത്ത മാതൃകകൾ സൃഷ്ടിക്കാൻ ഇത്തരം അവസരങ്ങൾ പ്രധാനം ചെയ്യുമെന്നും ഇത്തരം സംഗമങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ബാബു പൊലു കുന്നത്ത് , ഗ്രാമ പഞ്ചായത്ത് ജീവനക്കാരായ സുരേന്ദ്രൻ, മനോജ് കുമാർ, മനേഷ്, റിനീൽ, ജി.എം.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ അബ്ദുസ്സലാം, അധ്യാപകരായ ഷകീല ടീച്ചർ, മെഹ്ബൂബ ടീച്ചർ , ഗ്രാമീണ ബാങ്ക് മാനേജർ രശ്മി എസ് രഘു, മാവേലി സ്റ്റോർ അസിസ്റ്റന്റുമാരായ സുബിഷ , ബിന്ദു, പോസ്റ്റുമാനും ദളിത് ആക്ടിവിസ്റ്റുമായ ദാസൻ കൊടിയത്തൂർ, വെൽഫെയർ പാർട്ടി നേതാവ് ജ്യോതി ബസു കാരക്കുറ്റി, തുടങ്ങിയവർ സംസാരിച്ചു. പി.വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സത്താർ വി.കെ., എ.എം.അബ്ദുസ്സലാം, എം.മുനീബ് മാസ്റ്റർ , ഐ. ഹസൻ മാസ്റ്റർ, എം.കെ. മുഹമ്മദ്, ടി.കെ. അഹ്മദ് കുട്ടി, റഫീഖ് കുറ്റിയോട്ട് , ഒ.മോയിൻ കുട്ടി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *